Select Your Language

Notifications

webdunia
webdunia
webdunia
webdunia

Barcelona FC: ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് തിരിച്ചടി, കസാഡോ ഈ സീസൺ കളിക്കില്ല, ഇനിഗോ മാർട്ടിനസിനും പരിക്ക്

Barcelona FC:  ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് തിരിച്ചടി, കസാഡോ ഈ സീസൺ കളിക്കില്ല, ഇനിഗോ മാർട്ടിനസിനും പരിക്ക്

അഭിറാം മനോഹർ

, ചൊവ്വ, 18 മാര്‍ച്ച് 2025 (15:47 IST)
അത്‌ലറ്റികോ മാഡ്രിഡിനെതിരെ ലാലിഗയിലെ നിര്‍ണായക മത്സരത്തില്‍ വിജയിച്ചെങ്കിലും ബാഴ്‌സലോണയ്ക്ക് വില്ലനായി പരിക്ക്. മിഡ് ഫീല്‍ഡര്‍ മാര്‍ക്ക് കസാഡോയ്ക്ക് കാല്‍മുട്ടിലെ ലിഗമെന്റ് ടിയര്‍ ഉണ്ടായതായി ക്ലബ് സ്ഥിരീകരിച്ചു. ഇതോടെ താരത്തിന് 2 മാസത്തോളം പുറത്തിരിക്കേണ്ടി വരും. ഇതോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള സ്‌പെയിന്‍ ദേശീയ ടീമില്‍ നിന്നും താരത്തെ പുറത്താക്കി.
 
കസാഡോയ്ക്ക് പുറമെ ഡിഫന്‍ഡര്‍ ഇനിഗോ മാര്‍ട്ടിനസിനും പരിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. 2 മുതല്‍ 3 ആഴ്ചക്കാലം താരത്തിന് വിട്ടുനില്‍ക്കേണ്ടിവരുമെന്നാണ് സൂചന. മാര്‍ച്ച് അവസാന വാരം വരെ താരം ലഭ്യമല്ലെന്ന് ക്ലബ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിലും ലാലിഗയിലെ അവസാന ഘട്ടത്തില്‍ ടേബിള്‍ ടോപ്പിലും തുടരുന്ന ബാഴ്‌സയ്ക്ക് കനത്ത തിരിച്ചടിയാണ് താരങ്ങളുടെ പരിക്ക്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓരോ പന്തും ഒരു മൈൻഡ് ഗെയിം പോലെ, നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളർ ബുമ്രയെന്ന് കോലി