Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തല മാറ്റിയിട്ടും' രക്ഷയില്ലാതെ കേരള ബ്ലാസ്റ്റേഴ്സ്; പൂനെയ്ക്കെതിരെ സമനില, ആരാധകരുടെ 'സമനില' തെറ്റും

തിരിച്ചുവരവറിയിച്ച് ബ്ലാസ്റ്റേഴ്‌സ്; പൂനയെ സമനിലയില്‍ തളച്ചു

ISL 2018
, വെള്ളി, 5 ജനുവരി 2018 (09:01 IST)
ഐഎസ്എല്ലില്‍ നിര്‍ണായക പോരാട്ടത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പുതിയ പരിശീലകന്‍ ഡേവിഡ് ജയിംസ് കീഴില്‍ മത്സരിക്കാനിറങ്ങിയ കേരള, പുനെ എഫ്.സിയെയാണ് സമനിലയില്‍ തളച്ചത്(1-1). 33ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോയാണ് പുനെക്കായി ഗോള്‍ നേടിയപ്പോള്‍ 72ാം മിനിറ്റില്‍ മാര്‍ക് സിഫ്‌നിയോസിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍ മടക്കിയത്.
 
മലപ്പുറം സ്വദേശിയായ ആഷിഖ് കരുണിയനാണ് പുനെയുടെ ഗോളിന് അവസരമൊരുക്കിയത്. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന പൂനെ, ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ മുഖത്ത് തുടരെത്തുടരെ ആക്രമണം നടത്തുകയായിരുന്നു. അതേസമയം ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് സ്വന്തം ഗ്രൗണ്ടില്‍ പോലും മികച്ച ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമായി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹമോതിരം വിരലില്‍ അണിഞ്ഞില്ല; പകരം കൊഹ്ലി ചെയ്തത് ഇങ്ങനെ !