ISL 2023: ഐഎസ്എല്‍ പത്താം സീസണിന് ഇന്ന് കിക്കോഫ് ആകുകയാണ്. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും. രാത്രി എട്ട് മുതലാണ് മത്സരം. 12 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലില്‍ മാറ്റുരയ്ക്കുക.
മലയാളം കമന്ററിയോടെ ഐഎസ്എല്‍ കാണാന്‍ ഇത്തവണയും അവസരമുണ്ട്. മുന്‍ വര്‍ഷത്തെ പോലെ ഏഷ്യാനെറ്റ് പ്ലസില്‍ ആയിരിക്കില്ല ഇത്തവണ മലയാളം കമന്ററിയോടു കൂടിയ സംപ്രേഷണം. മറിച്ച് സൂര്യ മൂവീസില്‍ ആയിരിക്കും. സ്‌പോര്‍ട് 18 ചാനലിനാണ് ഇത്തവണ ഐഎസ്എല്‍ സംപ്രേഷണ അവകാശം. ജിയോ സിനിമാസിലും മത്സരങ്ങള്‍ തത്സമയം കാണാം.