Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂപ്പര്‍ ചാന്‍‌സ്, ഐഎസ്എല്‍ ഫൈനലില്‍ 5,000 ടിക്കറ്റുകള്‍ കൂടിയുണ്ടെന്ന് റിപ്പോര്‍ട്ട്; ടിക്കറ്റ് ലഭ്യമാകുന്നത് എവിടെ നിന്നാണെന്ന് അറിയാം!

ഐഎസ്എല്‍: 5,000 ടിക്കറ്റുകള്‍ കൂടിയുണ്ട് - ടിക്കറ്റ് ലഭ്യമാകുന്നത് എവിടെ നിന്നാണെന്ന് അറിയാം!

സൂപ്പര്‍ ചാന്‍‌സ്, ഐഎസ്എല്‍ ഫൈനലില്‍ 5,000 ടിക്കറ്റുകള്‍ കൂടിയുണ്ടെന്ന് റിപ്പോര്‍ട്ട്; ടിക്കറ്റ് ലഭ്യമാകുന്നത് എവിടെ നിന്നാണെന്ന് അറിയാം!
കൊച്ചി , വെള്ളി, 16 ഡിസം‌ബര്‍ 2016 (16:56 IST)
ഞായറാഴ്ച കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ ഫൈനലിനുള്ള ടിക്കറ്റില്ല എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് പിന്നാലെ ബോക്‌സ് ഓഫിസ് കൗണ്ടര്‍ ശനിയാഴ്ച രാവിലെ വീണ്ടും തുറക്കുമെന്നും സൂചന. ഇതുവഴി അവശേഷിക്കുന്ന 5,000 ടിക്കറ്റുകള്‍ അന്ന് നല്‍കുമെന്നാണ് അറിയുന്നത്.  

ബുക്ക് മൈ ഷോയില്‍ ബുധനാഴ്‌ച തന്നെ ടിക്കറ്റ് തീര്‍ന്നതിനാല്‍ സ്റ്റേഡിയത്തിലെ കൌണ്ടര്‍ വഴിയാണു ടിക്കറ്റ് വിൽപ്പന തുടർന്നു വന്നിരുന്നത്. വ്യാഴാഴ്‌ച ഉച്ചയോടെ ഇതും അവസാനിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. 5,000 ടിക്കറ്റുകള്‍ കൂടി അവശേഷിക്കുന്നുണ്ടെന്നാണ് സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

ഗാലറിക്കുള്ള 300 രൂപയുടെ ടിക്കറ്റായിരുന്ന സ്റ്റേഡിയം സ്റ്റാൻഡ് വഴി വിറ്റിരുന്നത്. 500 രൂപയുടെ ചെയർ ടിക്കറ്റ് ബുക്ക്മൈഷോയിൽ അദ്യഘട്ടത്തില്‍ കാണിച്ചിരുന്നെങ്കിലും നേരത്തെ തന്നെ വിറ്റു തീർന്നു.  കൊച്ചിക്ക് പുറത്തുള്ള ആരാധകരെയാണ് ടിക്കറ്റ് വില്‍പ്പന കൂടുതല്‍ ബാധിച്ചത്.

ഫൈനലിന് വിശിഷ്ടാതിഥികള്‍ ഉണ്ടാവുമെന്നതിനാല്‍ വിഐപി സീറ്റുകളും വിവിഐപി ഭാഗത്തുള്ള ചെയര്‍ ടിക്കറ്റുകളും സംഘാടകര്‍ വെട്ടിക്കുറച്ചു. വിവിഐപി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായിരുന്നു ഇത്. അതിനാല്‍ 500 രൂപയുടെ കുറഞ്ഞ എണ്ണം ടിക്കറ്റുകള്‍ മാത്രമേ വില്‍പനക്കുണ്ടായുള്ളൂ.

വ്യാഴാഴ്‌ച വൈകിട്ട് കലൂർ സ്റ്റേഡിയത്തിലെത്തിയവർ നിരാശയോടെയാണു മടങ്ങിയത്. ഇതു ചെറിയ വാക്കേറ്റങ്ങളിലും കലാശിച്ചു. സെമിയില്‍ കേരളം വിജയിച്ചതോടെ ബുധനാഴ്‌ച രാത്രി ഓൺലൈൻ വിൽപ്പനയിൽ വൻ വർധനയാണുണ്ടായത്. ഔദ്യോഗികമായി 55,000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തിലുള്ളത്. ഞായറാഴ്ച വൈകിട്ടാണ് കേരള ബ്ലാസ്റ്റേഴ്സും അത്‍ലറ്റികോ ഡി കൊൽക്കത്തയും തമ്മിലുള്ള ഫൈനൽ പോരാട്ടം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാധകര്‍ ഞെട്ടലില്‍; മനസില്‍ ഒളിച്ചുവച്ച സ്‌നേഹം തുറന്നു പറഞ്ഞ് ഹോസു രംഗത്ത്