Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറ്റലി-അര്‍ജന്റീന പോരാട്ടം കാണാന്‍ തയ്യാറാണോ? ആരാധകര്‍ കാത്തിരിക്കുന്ന ആവേശപ്പോരിന് സാധ്യത

Euro Cup
, ബുധന്‍, 14 ജൂലൈ 2021 (14:06 IST)
യൂറോ കപ്പ്, കോപ്പ അമേരിക്ക വിജയികള്‍ ഏറ്റുമുട്ടാന്‍ സാധ്യത. യൂറോ കപ്പ് ജേതാക്കള്‍ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കള്‍ അര്‍ജന്റീനയും തമ്മിലുള്ള മത്സരം നടത്താന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. യൂറോ കപ്പ്, കോപ്പ അമേരിക്ക സംഘാടകരാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുന്നത്. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ ഓര്‍മയ്ക്കായി ഈ മത്സരം സംഘടിപ്പിക്കാനും ആലോചനയുണ്ട്. ഇരു ടീമുകളും തയ്യാറാണെങ്കില്‍ ഉടന്‍ തന്നെ മത്സരം നടത്തും. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇറ്റലി യൂറോ കപ്പ് ജേതാക്കളായത്. ബ്രസീലിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന കോപ്പ അമേരിക്ക ജേതാക്കളായത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫെഡറർ, നദാൽ,നെയ്‌മർ, സൈന ഒളിമ്പിക്‌സ് നഷ്ടമാവുന്ന സൂപ്പർതാരങ്ങൾ ഇവർ