ജോസു തീരുമാനം മാറ്റിയില്ല, പക്ഷേ കൊച്ചിയിലുണ്ടാകും; ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സന്തോഷത്തില്‍
ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കാന്‍ സ്‌പെയിനില്‍ നിന്ന് ‘ കൊമ്പന്‍ ’ തിരിച്ചു വരുന്നു
കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷം പകര്‍ന്ന് പ്രിയപ്പെട്ട താരം ജോസു പ്രിറ്റോ. ബ്ലാസ്‌റ്റേഴ്‌സ് വിട്ടുവെന്ന വാര്‍ത്തകള്‍ തള്ളിയാണ് ജോസു രംഗത്തെത്തിയിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെയാണ് സ്‌പെയിന്‍ താരം നിലപാടറിയിച്ചത്.
'ഞാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് തിരിച്ചുവരില്ല എന്ന തരത്തിലുളള വാര്‍ത്തകളെ കുറിച്ച് വിശദീകരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്റെ പുതിയ ക്ലബുമായുളള കരാര്‍ വെറും ആറ് മാസത്തേയ്‌ക്ക് മാത്രമാണ്, നന്ദി' ജോസു വ്യക്തമാക്കി.
പ്രമുഖ സ്‌പാനിഷ് ക്ലബ്ബായ എക്‍സ്‌ട്രിമദുര യുഡിയാണ് കൊമ്പന്മാരുടെ പ്രീയതാരത്തെ സ്വന്തമാക്കിയത്. താന്‍ ക്ലബ്ബ് വിട്ടതായി ജോസു തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.
സ്‌പെയിനിലെ അല്‍മെന്‍ഡ്രലേജോ ആസ്ഥാനമായി പ്രവൃത്തിക്കുന്ന എക്‍സ്‌ട്രിമദുര യുഡിയുമായിട്ടാണ് ജോസു കരാറില്‍ ഒപ്പിട്ടത്. ട്വിറ്ററിലൂടെ ഹോസു തന്നെയായിരുന്നു ആരാധകരെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇതോടെ ഹോസു ബ്ലാസ്‌റ്റേഴ്‌സ് വിട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു.
തുടര്‍ന്ന് ജോസു തിരിച്ചുവരണമെന്ന ആവശ്യവുമായി നിരവധി ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ രംഗത്തെത്തി. നാലാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ കാണണമെന്നും സോഷ്യല്‍ മീഡിയയിലൂടെ ജോസുവിനോട് ആരാധകര്‍ ചോദിക്കുകയും ചെയ്‌തു.