ഫ്രാൻസിൻ്റെ സൂപ്പർ സ്ട്രൈക്കർ കരീം ബെൻസേമ ലോകകപ്പ് ടീമിനൊപ്പം തിരികെ ജോയിൻ ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. ലോകകപ്പ് നിലനിർത്താനൊരുങ്ങുന്ന ഫ്രാൻസിന് സൂപ്പർ താരങ്ങളായ കരിം ബെൻസേമ, പോഗ്ബ,കാൻ്റെ എന്നിവരുടെ പരിക്ക് വലിയ തിരിച്ചടിയായിരുന്നു.
പരിക്കോടെയാണ് ഖത്തറിൽ എത്തിയിരുന്നെങ്കിലും കോച്ച് ദിദിയെ ദഷാം ഫ്രാൻസ് ടീം ലിസ്റ്റിൽ നിന്ന് ബെൻസേമയെ ഒഴിവാക്കിയിരുന്നില്ല. പരിക്കിൽ നിന്നും മോചിതനാകാനുള്ള ചികിത്സയ്ക്കായി സ്പെയിനിലാണ് ബെൻസേമ ഇപ്പോഴുള്ളത്. പരിക്കിൽ നിന്നും മുക്തനാകുന്ന പക്ഷം ബെൻസേമയും നിലവിൽ ഫ്രാൻസ് ടീമിനൊപ്പം ജോയിൻ ചെയ്തേക്കും. ഇനി തിരികെ ചേരാനായില്ലെങ്കിലും ടീം ലിസ്റ്റിൽ ഉള്ളതിനാൽ ഫ്രാൻസ് കപ്പ് നേടിയാൽ ബെൻസേമയും ലോകകപ്പ് നേട്ടത്തിന് അർഹനാകും.
1986ലെ ലോകകപ്പിൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അർജൻ്റീനിയൻ നായകൻ ഡാനിയേൽ പസറല്ല ഒരൊറ്റ മത്സരത്തിലും കളിച്ചിരുന്നില്ല. എങ്കിലും വിജയികൾക്കുള്ള മെഡൽ ഫിഫ പസറെല്ലയ്ക്ക് നൽകിയിരുന്നു.