Publish Date: Fri, 28 Sep 2018 (18:39 IST)
Updated Date: Fri, 28 Sep 2018 (18:40 IST)
ബ്ലാസ്റ്റേഴ്സിനായി കപ്പുയർത്തുമെന്ന് ദീപേന്ദ്ര സിംഗ് നേഗി. സ്പെയിനിലെ U19 സെഗുണ്ട ക്ലബായ റൂയസ് ഡിപോർട്ടീവോയിൽ നിന്നും ബ്ലാസ്‌റ്റേഴ്സിലെത്തിയ ദീപേന്ദ്ര സിംഗ് നേഗി പറയുന്നു. നാളെ എടികെയുമായി ബ്ലാസ്‌റ്റേഴ്സ് ആദ്യ മത്സരം കളിക്കാനിരിക്കെ ഗോൾ ഡോട്ട് കോമിനോടു സംസാരിക്കുമ്പോഴാണ് നേഗി ഈ സീസണിലെ സാധ്യതകളെക്കുറിച്ചും ആരാധകരുടെ നിർലോഭമായ പിന്തുണയെക്കുറിച്ചും മനസു തുറന്നത്.
“കളിക്കാനായി മൈതാനത്തേക്കു വരുമ്പോൾ അൻപതിനായിരത്തോളം വരുന്ന കാണികൾ തരുന്ന ഊർജ്ജം ഒരിക്കലും വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. എത്ര തളർന്ന സമയത്താണെങ്കിലും ആരാധകർ അലറി വിളിച്ച് പിന്തുണക്കുമ്പോൾ അതു നമുക്ക് പുതിയൊരു ഊർജ്ജം തരും. ആരാധകരുടെ ഈ പിന്തുണക്ക് പകരം നൽകേണ്ടത് ബ്ലാസ്റ്റേഴ്സിന്റെ ഉത്തരവാദിത്വമാണ്. ഈ സീസണിൽ എല്ലാ മത്സരങ്ങളിലും വിജയം നേടി കപ്പുയർത്തുകയെന്നതാണ് ലക്ഷ്യം”- നേഗി പറഞ്ഞു.