ഐഎസ്എല്‍: കൊച്ചിയുടെ മണ്ണിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച് ഇന്ന് കൊച്ചിയില്‍
ഐഎസ്എല്‍ മൂന്നാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മാച്ച് ഇന്ന്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് ഏഴിനാണ് മല്‍സരം. ഐഎസ്എല്‍ പ്രഥമ സീസണിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയാണു ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.
ആദ്യമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഒരു ഗോളിന്റെ തോല്‍വി ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങുന്നത്.
ആദ്യ മത്സരത്തിൽ കളിക്കാൻ സാധിക്കാതിരുന്ന ഹോസു പ്രീറ്റോയ്ക്ക് ഇന്ന് കളിച്ചേക്കും. കൊച്ചിയിലെ ആരാധകർക്കു മുന്നിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു ബ്ലാസ്റ്റേഴ്സിലെ മലയാളി സ്ട്രൈക്കർ മുഹമ്മദ് റാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചു.