Webdunia - Bharat's app for daily news and videos

Install App

കലാശക്കൊട്ടിൽ അടിതെറ്റിയ ബ്ലാസ്റ്റേഴ്സിന് പിഴ; ആരാധകർ കാരണം അടയ്ക്കേണ്ടത് നാല് ലക്ഷം രൂപ

കളി തോറ്റ ബ്ലാസ്‌റ്റേഴ്‌സിനും കാണികള്‍ക്കും പിഴ ശിക്ഷ

Webdunia
തിങ്കള്‍, 19 ഡിസം‌ബര്‍ 2016 (10:48 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അത്‌ലറ്റികോ ഡി കൊൽക്കത്തയെ ഭാഗ്യം തുണച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് നിരാശയിലായി. കപ്പ് വഴിമാറിപ്പോയ ദുഃഖത്തിലുള്ള കേരള ബ്ലാസ്റ്റേഴ്സിനും കാണികൾക്കും ശിക്ഷയായി പിഴ.  ഷൂട്ടൗട്ടില്‍ 3-4നാണ് കൊല്‍ക്കത്ത വിജയിച്ചത്. ഷൂട്ടൌട്ടില്‍ കേരളത്തിനായി കിക്കെടുത്ത രണ്ടുപേര്‍ക്ക് പിഴച്ചപ്പോള്‍ കിരീടം വീണ്ടും കൊല്‍ക്കത്തയ്ക്ക് സ്വന്തമാകുകയായിരുന്നു. കൊൽക്കത്ത രണ്ടാം തവണയും കിരീടം ചൂടിയതിന് പിന്നാലെയാണ് ഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ അച്ചടക്കസമിതി പിഴ ശിക്ഷ വിധിച്ചത്.
 
ഫൈനല്‍ മത്സരത്തിൽ കാഴ്ച വെച്ച മോശം പെരുമാറ്റത്തിനല്ല ശിക്ഷ. പ്രാഥമിക റൗണ്ടില്‍ നാര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ മോശം പെരുമാറ്റത്തിനാണ് അച്ചടക്ക സമിതി ആറു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചത്. ടീമിന്റെ മോശം പെരുമാറ്റത്തിനുള്ള പിഴയായി രണ്ട് ലക്ഷവും കാണികള്‍ നടത്തിയ മോശം പെരുമാറ്റത്തിന് നാല് ലക്ഷം രൂപയുമാണ് പിഴയായി വിധിച്ചത്. കാണികള്‍ നടത്തുന്ന മോശം പെരുമാറ്റത്തിന് ടീം പിഴയടക്കണം. ബ്‌ളാസ്റ്റേഴ്‌സിന്റെ അഞ്ചു താരങ്ങള്‍ അച്ചടക്കലംഘനം നടത്തിയെന്നും സമിതി കണ്ടത്തെി.
 
മഞ്ഞക്കടലിരമ്പിയ കൊച്ചിയില്‍ ഷൂട്ടൌട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിനെ കശക്കിയെറിഞ്ഞപ്പോള്‍ കൊല്‍ക്കത്തയ്ക്ക് അത് അര്‍ഹിക്കുന്ന വിജയമായി.  സെമിയിലെ ഭാഗ്യം ഫൈനലില്‍ തുണക്കാത്തതിനാല്‍ കപ്പ് വഴിമാറിപ്പോയ ദു:ഖത്തിലുള്ള കേരളത്തിലെ ആരാധകർക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്. 
 

വായിക്കുക

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

Mumbai Indians: 'ആറാമത്തെ കപ്പ് ലോഡിങ്'; സൂചന നല്‍കി മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനി

Delhi Capitals vs Mumbai Indians: തുടര്‍ച്ചയായി നാല് കളി ജയിച്ചവര്‍ പുറത്ത്, ആദ്യ അഞ്ചില്‍ നാലിലും തോറ്റവര്‍ പ്ലേ ഓഫില്‍; ഇത് ടീം വേറെ !

ബെംഗളുരുവിൽ മഴ കളിമുടക്കുന്നു, RCB vs SRH മത്സരം ലഖ്നൗയിലേക്ക് മാറ്റി

Rohit Sharma: ധോനിയെ പോലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ വിരമിക്കാൻ ഹിറ്റ്മാൻ പ്ലാനിട്ടു, ക്യാപ്റ്റനായിട്ട് വേണ്ടെന്ന് ബിസിസിഐ, ഒടുക്കം വിരമിക്കൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

തന്റെ ടീമിലെ സഹതാരത്തിനു ഭാര്യയുമായി അടുപ്പം; ദില്‍ഷന്‍ പിന്നീട് ചെയ്തത് ഇങ്ങനെ

ലമീൻ യമാൽ തുടരും, ബാഴ്സലോണയ്ക്ക് ഒപ്പം തന്നെ,2031 വരെ ദീർഘകാല കരാർ

കാസെമിറോയും ആൻ്റണിയും തിരിച്ചെത്തി, ആഞ്ചലോട്ടിയുടെ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

Shashank Singh: പ്ലേഓഫിൽ ഒന്നാമതായി എത്തുമെന്ന് പറഞ്ഞു, ചെയ്തു, ജോലി പകുതി ആയെ ഉള്ളു, ജൂൺ 3ന് ഐപിഎല്ലിൽ മുത്തമിടും: ശശാങ്ക് സിംഗ്

Punjab Kings: ടീമിനുള്ളിൽ ഒത്തൊരുമയുണ്ട്, പോണ്ടിഗും ശ്രേയസും അടിമുടി മാറ്റി, ശ്രേയസ് ഒരുപാട് സ്വാതന്ത്ര്യം നൽകുന്ന ക്യാപ്റ്റൻ: ശശാങ്ക് സിംഗ്

അടുത്ത ലേഖനം
Show comments