Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കടം കേറി' മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്‌സിന് ഹാട്രിക് തോല്‍വി

ഹാട്രിക് തോല്‍വി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തി

Kerala Blasters Hat trick defeat in ISL
, ശനി, 29 ഒക്‌ടോബര്‍ 2022 (08:08 IST)
ഐഎസ്എല്‍ 2022 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട തുടക്കം. നാല് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഹാട്രിക് തോല്‍വിയാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയിരിക്കുന്നത്. സീസണിലെ ആദ്യ കളിയില്‍ ഈസ്റ്റ് ബംഗാളിനോട് 3-1 ന് ജയിച്ചത് ഒഴിച്ചാല്‍ മറ്റൊന്നും ആശ്വസിക്കാന്‍ വക നല്‍കുന്നില്ല. 
 
ഹാട്രിക് തോല്‍വി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തി. പ്രതിരോധത്തിലെ പാളിച്ചകളും മിസ് പാസുകളുമാണ് തോല്‍വിക്ക് പ്രധാന കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. 
 
ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. നേരത്തെ ഒഡിഷ എഫ്.സി.യോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും എടികെ മോഹന്‍ ബഗാനോട് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കും അടിയറവ് പറഞ്ഞിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആകെ അവിയൽ പരുവം, ഗ്രൂപ്പ് ഒന്നിൽ നിന്ന് ആര് സെമി കടക്കും?