ഡെക്കന്‍സ് നാസന്റെ ഹൃദ്യമായ കുറിപ്പ്; ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഇതുമാത്രം മതിയാകും
ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ മറക്കില്ലെന്ന് ഡെക്കന്‍സ് നാസണ്‍
കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെയും ഇന്ത്യന്‍ ഫുട്‌ബോളിനെയും മറക്കില്ലെന്ന് വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സിന്റെ ഹെയ്ത്തി താരം ഡെക്കന്‍സ് നാസന്റെ കുറിപ്പ്.
എല്ലാം അവസാനിച്ചു, ഈ അനുഭവം എന്റെ ഹൃദയത്തില്‍ എന്നുമുണ്ടാകുമെന്ന് ഞാന്‍ ശപഥം ചെയ്യുന്നു. ഇന്ത്യക്കാരും കേരള ഫുട്‌ബോള്‍ ആരാധകരും അത്ഭുതപ്പെടുത്തി. എനിക്കവരെ ഇനി മിസ് ചെയ്യും എന്നത് ദുഖകരമാണെന്നും നാസണ്‍ പറയുന്നുണ്ട്.
ഐഎസ്എല്‍ മൂന്നാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച പ്രകടനമാണ് നാസണ്‍ പുറത്തെടുത്തത്. രണ്ട് ഗോള്‍ നേടിയ അദ്ദേഹം എട്ട് ഗോള്‍ ശ്രമങ്ങള്‍ നടത്തുകയും കൊമ്പന്മാരുടെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്‌തു.
നാസന്റെ കുറിപ്പ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കിടെയില്‍ വൈറലായിരിക്കുകയാണ്.
ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോട് 120 മിനിറ്റ് പോരാടിയതിന് ശേഷമാണ് കേരളം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റത്.