നികുതി വെട്ടിപ്പ് കേസില്‍ ലയണല്‍ മെസിക്ക് തടവുശിക്ഷ
ലയണല്‍ മെസിക്ക് തടവുശിക്ഷ
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അർജന്റീന ദേശീയ ഫുട്ബോൾ താരം ലയണൽ മെസി 21 മാസം തടവ് ശിക്ഷ അനുഭവിക്കണമെന്ന് സ്‌പെയിൻ സുപ്രീംകോടതി.
മുമ്പ് വിധിച്ച ശിക്ഷയ്‌ക്കെതിരെ മെസി സമര്‍പ്പിച്ച അപ്പീല്‍ സ്പാനിഷ് സുപ്രീംകോടതി തള്ളിയിരുന്നു. 21 മാസം തടവാണ് കഴിഞ്ഞ ജൂലൈയില്‍ മെസിക്കു വിധിച്ചിരുന്നത്. കേസില്‍ മെസിയുടെ പിതാവ് ജോര്‍ജ് മെസിക്കും 21 മാസം ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്.
മെസിയെ ശിക്ഷിച്ചെങ്കിലും അദ്ദേഹത്തിനും പിതാവിനും ജയില്‍വാസം അനുഭവിക്കേണ്ടി വരില്ല. സ്‌പെയിനിലെ നിയമപ്രകാരം അക്രമരഹിത കേസുകള്‍ക്ക് രണ്ടു വര്‍ഷത്തില്‍ താഴെ തടവ് വിധിച്ചാല്‍ ജയിലില്‍ പോകേണ്ട ആവശ്യമില്ല.
സ്പാനിഷ് ലാ ലിഗ ക്ലബ് ബാഴ്‌സലോണ താരമായ മെസി 2007നും 2009നും ഇടയ്ക്കു പ്രതിഫലമായി ലഭിച്ച പണത്തിൽ 42 ലക്ഷം യൂറോ (ഏകദേശം 32 കോടി രൂപ) നികുതിയിനത്തിൽ വെട്ടിച്ചെന്നാണു കേസ്.