അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിയുടെ നേട്ടങ്ങളാണ് തന്നെ മികച്ച ഫുട്‌ബോളറാക്കി തീര്‍ത്തതെന്ന് ക്രിസ്‌റ്റ്യാനോ റോണാള്‍ഡോ. മെസി കിരീടങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ തനിക്കത് പ്രചോദനമായി. ഞങ്ങള്‍ തമ്മില്‍ ആരോഗ്യപരമായ വൈരമാണുള്ളതെന്നും പോര്‍ച്ചുഗല്‍ താരം പറഞ്ഞു.
“മെസിയുടെ മികവാണ് എന്നെ മികച്ച താരമാക്കിയത്. തിരിച്ചും അങ്ങനെയാണ് സംഭവിച്ചത്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. മെസി ഫുട്‌ബോളില്‍ നിന്ന് നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ എനിക്കത് വേദനയുണ്ടാക്കി. എന്റെ വിജയങ്ങള്‍ മെസിയിലും അസൂയ ഉണ്ടാക്കിയിരിക്കാം”
15 വര്‍ഷക്കാലമായി സമകാലിക താരങ്ങളാണ് എന്നതാണ് കാരണം. തങ്ങള്‍ ഒന്നിച്ച് ഭക്ഷണം കഴിച്ചിട്ടില്ല, ഭാവിയില്‍ അത് ആയിക്കൂടായ്‌കയില്ല' എന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
വിരമിക്കലിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ചിലപ്പോള്‍ അടുത്ത വര്‍ഷം ഞാന്‍ ബൂട്ടഴിച്ചേക്കാം. അല്ലെങ്കില്‍ 40, 41 വയസുവരെ കളിക്കും. ഫുട്‌ബോള്‍ എനിക്ക് കിട്ടിയ ഒരു വലിയ സമ്മാനമാണ്. അത് ഞാന്‍ ആസ്വദിക്കുകയാണിപ്പോള്‍. തുടര്‍ന്നും അങ്ങനെ തന്നെ ചെയ്യുമെന്നുംപോര്‍ച്ചുഗല്‍ സ്‌റ്റേഷന്‍ ടി.വി 1ന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ്റ്റ്യാനോ പറഞ്ഞു.