അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്കയ്ക്ക് ശേഷം ലയണല്‍ സ്‌കലോണി അര്‍ജന്റൈന്‍ ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ബ്രസീലിനെതിരായ യോഗ്യതാ മത്സരത്തിലെ വിജയത്തിന് ശേഷം അര്‍ജന്റൈന്‍ പരിശീലകസ്ഥാനം ഒഴിയുമെന്ന സൂചന സ്‌കലോണി നല്‍കിയിരുന്നു. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് സ്‌കലോണിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
അര്‍ജന്റീന ലോകകപ്പ് നേടിയതിന് പിന്നാലെ ബോര്‍ഡ് പ്രഖ്യാപിച്ച തുക സ്‌കലോണിക്കും സഹപരിശീലകര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല. കോച്ചിംഗ് സ്റ്റാഫുകള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതിയും സ്‌കലോണിക്കുണ്ട്. ഈ സാഹചര്യത്തിലാണ് അര്‍ജന്റൈന്‍ സൂപ്പര്‍ കോച്ചിനായി റയല്‍ മാഡ്രിഡ് രംഗത്ത് വന്നിരിക്കുന്നത്. നിലവിലെ റയല്‍ മാഡ്രിഡ് പരിശീലകനായ കാര്‍ലോസ് ആഞ്ചലോട്ടി സീസണിനൊടുവില്‍ ബ്രസീല്‍ ടീമിന്റെ പരിശീലകനായി പോകുമെന്നും ഈ ഒഴിവില്‍ സ്‌കലോണി റയല്‍ പരിശീലകനായെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. യോഗ്യതാ റൗണ്ടില്‍ ഉറുഗ്വെയ്‌ക്കെതിരെ മാത്രമാണ് ആര്‍ജന്റീന പരാജയപ്പെട്ടത്.