Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇപ്പോള്‍ കടിയില്ല; സുവാരസിന്റെ പുതിയ ആക്രമണത്തില്‍ പകച്ച് എതിരാളികള്‍

കടി അവസാനിപ്പിച്ച സുവാരസ് പുതിയ ആക്രമണവുമായി കളത്തില്‍ - എതിരാളികള്‍ ഭയത്തില്‍

luis suarez
സ്‌പെയിന്‍ , ചൊവ്വ, 27 സെപ്‌റ്റംബര്‍ 2016 (14:10 IST)
ദേഷ്യം കൂടുമ്പോള്‍ എതിരാളികളെ ആക്രമിക്കുന്ന ഉറുഗ്വെന്‍ സൂപ്പര്‍ താരന്‍ ലൂയിസ് സുവാരസ് ഇപ്പോള്‍ കടി അവസാനിപ്പിച്ചെന്നും ചവുട്ടി വീഴ്‌ത്തലാണ് ഇപ്പോഴത്തെ പ്രതിരോധ രീതിയെന്നും റിപ്പോര്‍ട്ട്. ബാഴ്‌സലോണ സ്‌പോര്‍ട്ടിങ് ജിജോണ്‍ മത്സരത്തിലാണ് സുവാരസ് പ്രശ്‌നക്കാരനായത്.

ലയണല്‍ മെസി ഇല്ലാതെ ഇറങ്ങിയിട്ടും ബാഴ്‌സ അഞ്ച് ഗോളിന് ജയിച്ചിരുന്നു. മെസിയുടെ അഭാവത്തില്‍ ആക്രമണത്തിന്റെ നേതൃത്വം ഏറ്റെടുത്ത സുവാരസ് കായികമായും സ്‌പോര്‍ട്ടിങ് ജിജോണ്‍ താരങ്ങളെ ആക്രമിക്കുകയായിരുന്നു. എതിര്‍ താരമായ
അമോര്‍ബിയേറ്റയെ സുവാരസ് ചവുട്ടിയതാണ് പുതിയ വിവാദമായിരിക്കുന്നത്.

അമോര്‍ബിയേറ്റയെ സുവാരസ് മനപ്പൂര്‍വ്വം ചവിട്ടുകയായിരുന്നു എന്ന് ടിവി റിപ്ലേകളില്‍ നിന്നും വ്യക്തമായിരുന്നെങ്കിലും താരത്തിന്റെ ഫൗള്‍ റഫറി കാണാതെ പോകുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാകുകയും ചെയ്‌തു.

അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിലും സുവാരസ് അത്‌ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിലും സുവാരസ് സമാനമായ രീതിയില്‍ മാഡ്രിഡ് താരം ഫിലിപെ ലൂയിസിനെ ഫൗള്‍ ചെയ്തിരുന്നു. ചവിട്ടേറ്റ് ഉണ്ടായ കാലിലെ മുറിവിന്റെ ഫോട്ടോ ഫിലിപെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെസ്റ്റ് റാങ്കിങ്ങില്‍ പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ ഒന്നാമത്