Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവന്‍ വെറും കുട്ടി; പാവയ്ക്ക് എംബാപ്പെയുടെ തല വെച്ചുകൊടുത്ത് മാര്‍ട്ടിനെസിന്റെ വിജയാഘോഷം, വിമര്‍ശനം

Martinez Brutally Trolls Embappe
, ബുധന്‍, 21 ഡിസം‌ബര്‍ 2022 (10:37 IST)
അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ പിടിവിടാതെ വിവാദങ്ങള്‍. അര്‍ജന്റീനയിലെ ലോകകപ്പ് ആഘോഷങ്ങള്‍ക്കിടെ ഫ്രഞ്ച് താരം കിലിയെന്‍ എംബാപ്പെയെ എമിലിയാനോ മാര്‍ട്ടിനെസ് വീണ്ടും അവഹേളിച്ചു. ഘോഷയാത്രക്കിടെ പാവയില്‍ എംബാപ്പെയുടെ തലവെച്ചാണ് മാര്‍ട്ടിനെസ് ആഹ്ലാദപ്രകടനം നടത്തിയത്. എംബാപ്പെ വെറും നിസാരക്കാരനാണെന്ന് പരിഹസിക്കുന്ന തരത്തിലുള്ള ആഘോഷപ്രകടനമായിരുന്നു അത്. 
 
ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വാഹനത്തില്‍ നിന്നുകൊണ്ട് എംബാപ്പെയുടെ തലവെച്ച പാവയെ ഉയര്‍ത്തി കാണിക്കുകയാണ് എമിലിയാനോ മാര്‍ട്ടിനെസ് ചെയ്യുന്നത്. നിരവധിപേര്‍ താരത്തിനെതിരെ രംഗത്തെത്തി. ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ഏറ്റവാങ്ങിയ ശേഷവും എമിലിയാനോ ഫ്രഞ്ച് താരങ്ങളെ പരിഹസിച്ചിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത് ഫ്രഞ്ച് താരങ്ങള്‍ക്കുള്ള കൊട്ട് തന്നെ; വിവാദ സെലിബ്രേഷനെ കുറിച്ച് വെളിപ്പെടുത്തി എമിലിയാനോ മാര്‍ട്ടിനെസ്