Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആരോടും എതിരിടാന്‍ ഞങ്ങള്‍ തയ്യാര്‍'; ആത്മവിശ്വാസത്തോടെ മെസി

Finalissima Argentina vs Italy
, വ്യാഴം, 2 ജൂണ്‍ 2022 (07:52 IST)
ഇറ്റലിക്കെതിരായ ഫൈനലിസിമ മത്സരത്തിനു ശേഷം ശുഭപ്രതീക്ഷയോടെ ലയണല്‍ മെസി. ഇറ്റലിക്കെതിരായ മത്സരം ഗംഭീരമായിരുന്നെന്ന് മെസി പറഞ്ഞു. ആരോടും എതിരിടാന്‍ തങ്ങള്‍ ഇപ്പോള്‍ സജ്ജരാണെന്നും ഇറ്റലിക്കെതിരായ മത്സരം ഒരു പരീക്ഷയായിരുന്നെന്നും മെസി പറഞ്ഞു. 
 
' ആര്‍ക്കെതിരേയും പോരാട്ടം നടത്താനാണ് ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ ആയിരിക്കുന്നത്. ഇന്നത്തേത് മികച്ച ഒരു പരീക്ഷയായിരുന്നു. കാരണം ഇറ്റലി മികച്ച ടീമാണ്,' മെസി പറഞ്ഞു. 
 
ഫൈനലിസിമ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇറ്റലിയെ അര്‍ജന്റീന തോല്‍പ്പിച്ചത്. മെസിയുടെ കീഴില്‍ തോല്‍വി അറിയാതെ അര്‍ജന്റീന 32 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂറോ ചാംപ്യന്‍മാരെ തറപറ്റിച്ചു; ഫൈനലിസിമ കിരീടം അര്‍ജന്റീനയ്ക്ക്