Select Your Language

Notifications

webdunia
webdunia
webdunia
webdunia

35ൻ്റെ തിളക്കത്തിൽ "മെസ്സി ഹ" രാജ്യാന്തര ഫുട്ബോളിലും ക്ലബ് ഫുട്ബോളിലും താരത്തിൻ്റെ പേരിലുള്ള റെക്കോർഡുകൾ ഇങ്ങനെ

35ൻ്റെ തിളക്കത്തിൽ
, വെള്ളി, 24 ജൂണ്‍ 2022 (15:28 IST)
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി എന്ന് പറയുകയാണെങ്കിൽ ഫുട്ബോൾ ലോകം രണ്ട് തട്ടിലാകാനാണ് സാധ്യത. പലരും റൊണോൾഡൊയെ ഏറ്റവും മികച്ചതാരമായി പരിഗണിക്കുമ്പോൾ പലർക്കുമത് ലയണൽ മെസ്സിയാണ്. ഫുട്ബോൾ ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരൻ ഇവരല്ലെന്ന് പറയുന്നവരും അനവധിയാകും. എങ്കിലും രാജ്യാന്തര ക്ലബ് ഫുട്ബോളിൽ മെസ്സി സ്വന്തം പേരിൽ എഴുതി ചേർത്ത റെക്കോർഡുകൾ നിരവധിയാണ്.
 
താരം തൻ്റെ 35ആം പിറന്നാൾ ആഘോഷിക്കുമ്പോൾ ലയണൽ മെസ്സി ക്ലബ് ഫുട്ബോളിലും രാജ്യാന്തര ഫുട്ബോളിലും തൻ്റെ പേരിൽ എഴുതിചേർത്ത റെക്കോർഡുകൾ എന്തെല്ലാമെന്ന് നോക്കാം.
 
യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ: 74 ഇതിൽ 71 എണ്ണം ബാഴ്സലോണ ജേഴ്സിയിൽ. ചാമ്പ്യൻസ് ലീഗ് റൗണ്ട് 16 ൽ 28 ഗോളുകൾ. ചാമ്പ്യൻസ് ലീഗിൽ ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ-120 (ബാഴ്സ) ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ-474, ഏറ്റവും കൂടുതൽ ബാലൺ ഡിയോർ പുരസ്കാരങ്ങൾ-7 കൂടുതൽ ലാലിഗ ഹാട്രിക്കുകൾ-36,കൂടുതൽ ഗോൾഡൻ ഷൂ പുരസ്കാരം- 6 , കൂടുതൽ ലാ ലിഗ കിരീടം-10 എന്നിങ്ങനെയാണ് ക്ലബ് ഫുട്ബോളിലെ മെസ്സി റെക്കോർഡുകൾ.
 
ഇനി അന്താരാഷ്ട്ര ഫുട്ബോളിലെ കണക്കെടുത്താൽ അർജൻ്റീനയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ-162, അർജൻ്റീനയ്ക്കായി കൂടുതൽ ഗോളുകൾ-86,അർജൻ്റീനയ്ക്കായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- 18 വർഷം 357 ദിവസം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

35 വയസിലെ മെസ്സിയോ റൊണാൾഡോയോ? ആരാണ് മികച്ച താരം? കണക്കുകൾ ഇങ്ങനെ