Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാലറിയില്‍ അടങ്ങിയിരിക്കാന്‍ വയ്യ; മെസിയുടെ അടുത്തേക്ക് ഓടിയെത്തി അമ്മ

അമ്മയെ കണ്ടതും മെസിയും വളരെ വൈകാരികമായാണ് പ്രതികരിച്ചത്

Messi and Mother
, തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (08:26 IST)
അര്‍ജന്റീനയുടെ വിജയം ആഘോഷിക്കാന്‍ ലയണല്‍ മെസിക്ക് അരികിലേക്ക് ഓടിയെത്തി അമ്മ സെലിയ കുക്കിട്ടിനി. ഫൈനലിന് ശേഷം ഗാലറിയില്‍ നിന്ന് മൈതാനത്തേക്ക് വരികയായിരുന്നു മെസിയുടെ അമ്മ. ഓടിവന്ന സെലിയ മെസിയെ കെട്ടിപിടിച്ച് കരയുകയായിരുന്നു. 
 
അമ്മയെ കണ്ടതും മെസിയും വളരെ വൈകാരികമായാണ് പ്രതികരിച്ചത്. ആദ്യം ചിരിച്ചുകൊണ്ട് അമ്മയെ കെട്ടിപിടിച്ചു. അതിനുശേഷം തന്റെ സന്തോഷം പ്രകടിപ്പിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഖത്തര്‍ ലോകകപ്പില്‍ മെസിയെ പിന്തുണയ്ക്കാന്‍ താരത്തിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഗ്യൂറോയെ കെട്ടിപിടിച്ച് കരഞ്ഞ് മെസി; വീഡിയോ വൈറല്‍