Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഓടിവന്ന് ആരാധകന്‍, മെസിയുടെ കാല്‍ക്കല്‍ വീണു; ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍ (വീഡിയോ)

മെസിയുടെ അടുത്തേക്ക് ഓടിയെത്തിയ ആരാധകന്‍ താരത്തിന്റെ കാല്‍ക്കല്‍ വീണു

Messi fan in ground
, ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (10:13 IST)
അര്‍ജന്റീന-ജമൈക്ക ലോകകപ്പ് സന്നാഹ മത്സരത്തിനിടെ ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങള്‍. അര്‍ജന്റൈന്‍ താരം ലിയോണല്‍ മെസിയുടെ കടുത്ത ആരാധകന്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങി. മത്സരം 64-ാം മിനിറ്റില്‍ എത്തിയപ്പോഴാണ് കാണികള്‍ക്കിടയില്‍ നിന്ന് ഒരാള്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. 
 
മെസിയുടെ അടുത്തേക്ക് ഓടിയെത്തിയ ആരാധകന്‍ താരത്തിന്റെ കാല്‍ക്കല്‍ വീണു. ഇതുകണ്ട സഹതാരങ്ങള്‍ ഉടന്‍ കളി നിര്‍ത്തി. സുരക്ഷാ ജീവനക്കാര്‍ അതിവേഗം മെസിയുടെ അടുത്തേക്ക് ഓടിയെത്തി. പിന്നീട് ആറോളം സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് ഇയാളെ പൊക്കിയെടുത്താണ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയത്. മെസിയോടുള്ള കടുത്ത ആരാധന കാരണമാണ് ഇയാള്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയതെന്നാണ് വിവരം. 
അതേസമയം, ജമൈക്കയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി 56-ാം മിനിറ്റിലാണ് നായകന്‍ കൂടിയായ മെസി കളത്തിലേക്ക് ഇറങ്ങിയത്. അര്‍ജന്റീനയ്ക്ക് വേണ്ടി മെസി രണ്ട് ഗോളുകള്‍ നേടി. 86, 89 മിനിറ്റുകളിലാണ് മെസിയുടെ ഗോളുകള്‍ പിറന്നത്. ജമൈക്കയ്‌ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരട്ട ഗോളുമായി മെസി; ജമൈക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അര്‍ജന്റീന