ഗൌണ്ടിലിറങ്ങിയ ആരാധകന്‍ ഇത്രയും പ്രതീക്ഷിച്ചില്ല; മെസിയുടെ പെരുമാറ്റത്തില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം - വീഡിയോ വൈറലാകുന്നു

ഗൌണ്ടിലിറങ്ങിയ ആരാധകന്‍ ഇത്രയും പ്രതീക്ഷിച്ചില്ല; മെസിയുടെ പെരുമാറ്റത്തില്‍ ഞെട്ടി ഫുട്‌ബോള്‍ ലോകം

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (15:41 IST)
ആരാധകര്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത താരമാണ് ബാഴ്‌സലോണയുടെ ലയണല്‍ മെസി. സ്‌നേഹിക്കുന്നവരെ നിരാശരാക്കാതെ ഒപ്പം നില്‍ക്കാനും ചിത്രങ്ങള്‍ എടുക്കാനും അര്‍ജന്റീന താരത്തിന് യാതൊരു മടിയുമില്ല. ചാമ്പ്യന്‍‌സ് ലീഗില്‍ ഒളിംപിയാക്കോസിനെതിരേയുള്ള മത്സരത്തിനിടെ ഗ്രൌണ്ടിലിറങ്ങിയ ആരാധകന്‍ മെസിയുടെ അടുത്തെത്തിയതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങി സമീപത്തുവന്ന ആരാധകനോട് മെസി പുലര്‍ത്തിയ പെരുമാറ്റമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ചു മത്സരത്തിനിടെ ഗ്രൗണ്ടിലെത്തിയ ആരാധകനെ നിരാശപ്പെടുത്താതെ ചെര്‍ത്ത് നിര്‍ത്തി ആശ്ലേഷിക്കുകയായിരുന്നു മെസി ചെയ്‌തത്. ഗ്രൌണ്ട് വിടുന്നതിന് മുമ്പ് മെസിക്ക് ചുംബനവും നല്‍കിയ ശേഷമാണ് ആരാധകന്‍ മൈതാനം വിട്ടത്.

മെസിയുടെയും ആരാധകന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഫുട്‌ബോളിലെ നല്ല നിമിഷങ്ങളില്‍ ഒന്ന് എന്നാണ് ഭൂരിഭാഗം പേരും ഈ നിമിഷത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം, ആരാധകന്റെയും മെസിയുടെയും ചിത്രങ്ങളും ദൃശ്യങ്ങളും വൈറലാകുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments