Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവില്‍ ബാഴ്‌സയില്‍ തിരിച്ചെത്തി; നെയ്‌മര്‍ മെസിക്കും സുവാരസിനും ഒപ്പമിരിക്കുന്ന ചിത്രം അധികൃതര്‍ പുറത്തുവിട്ടു

ഒടുവില്‍ ബാഴ്‌സയില്‍ തിരിച്ചെത്തി; നെയ്‌മര്‍ മെസിക്കും സുവാരസിനും ഒപ്പമിരിക്കുന്ന ചിത്രം അധികൃതര്‍ പുറത്തുവിട്ടു

Luis Suarez
ബാഴ്‌സ , തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (18:00 IST)
വിവാദങ്ങളുടെ ആഘോഷം തീര്‍ത്താണ് നെയ്‌മര്‍ ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് പോയത്. ഇതോടെ ബാഴ്‌സയും ബ്രസീല്‍ താരവും തമ്മിലുള്ള പ്രശ്‌നം ഫിഫയില്‍ വരെ എത്തി. ചാമ്പ്യന്‍‌സ് ലീഗില്‍ നിന്നും ബാഴ്‌സലോണയെ പുറത്താക്കണമെന്ന ആവശ്യം പോലും നെയ്‌മര്‍ ഉന്നയിച്ചിരുന്നു.

എന്നാല്‍ പ്രശ്‌നങ്ങള്‍ മറന്ന് നെയ്‌മര്‍ ബാഴ്‌സ ക്യാമ്പ് സന്ദര്‍ശിച്ചത് ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. ബാര്‍സ ട്രെയിനിംഗ് ക്യാമ്പില്‍ എത്തിയ അദ്ദേഹം തന്റെ ചങ്ങാതിമാരായ ലയണല്‍ മെസി, ലൂയിസ് സുവാരസ് എന്നിവരുമായി സമയം ചെലവഴിക്കുകയും ചെയ്‌തു. മൂവരും ഒരുമിച്ചിരിക്കുന്ന ചിത്രം ബാഴ്‌സ അധികൃതരാണ് പുറത്തുവിട്ടത്. തുടര്‍ന്ന് നെയ്മറും ട്വിറ്ററില്‍ ഈ ചിത്രം പങ്കുവെച്ചു.
webdunia

222 മില്യണ്‍ യാറോയ്ക്കാണ് നെയ്മര്‍ ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് കൂറുമാറിയത്. എന്നാല്‍, തനിക്ക് ലഭിക്കേണ്ട ബോണസ് തുക ബാഴ്‌സ തടഞ്ഞു വെച്ചു എന്ന് ആരോപിച്ചാണ് നെയ്‌മര്‍ നിയമപോരാട്ടം ആരംഭിച്ചത്. അഞ്ചു വര്‍ഷത്തെ കരാറാണ് അദ്ദേഹത്തിന് പിഎസ്ജിയുമായുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലി ഡിവില്ലിയേഴ്‌സിന് നല്‍കിയത് പത്ത് ദിവസം മാത്രം; വിരാട് വീണ്ടും നമ്പര്‍ വണ്‍ - തകര്‍ന്നത് സച്ചിന്റെ റെക്കോര്‍ഡ്