Publish Date: Wed, 18 Oct 2023 (10:03 IST)
Updated Date: Wed, 18 Oct 2023 (10:10 IST)
ഖത്തര്‍ ലോകകപ്പ് സ്വന്തമാക്കിയതിന്റെ പത്താം മാസം വിജയത്തോടെ ആഘോഷിച്ച് അര്‍ജന്റീന. 2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിയോണല്‍ മെസിയും സംഘവും തോല്‍പ്പിച്ചു. നായകന്‍ മെസി തന്നെയാണ് രണ്ട് ഗോളുകളും നേടിയത്. മെസി നേടിയ മൂന്നാം ഗോള്‍ വിഎആറിന്റെ സഹായത്തോടെ പിന്‍വലിക്കുകയും ചെയ്തു. മത്സരത്തിന്റെ 32, 42 മിനിറ്റുകളിലാണ് മെസിയുടെ ബൂട്ടില്‍ നിന്ന് ഗോളുകള്‍ പിറന്നത്.
പെറുവിനെതിരായ ജയത്തോടെ അര്‍ജന്റീനയ്ക്ക് യോഗ്യത റൗണ്ടില്‍ 12 േേപായിന്റായി. ഉറുഗ്വായ്, ബ്രസീല്‍ എന്നീ ടീമുകള്‍ക്കെതിരെ അര്‍ജന്റീന അടുത്ത മാസം ഏറ്റുമുട്ടും.
രേണുക വേണു
Publish Date: Wed, 18 Oct 2023 (10:03 IST)
Updated Date: Wed, 18 Oct 2023 (10:10 IST)