പിഎസ്ജിയില്‍ നിന്നും ഏത് ക്ലബിലേക്കാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സി പോകുന്നതെന്ന് പത്ത് ദിവസങ്ങള്‍ക്കകം തീരുമാനമാകും. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാര്‍ ഈ മാസത്തോടെയാണ് അവസാനിക്കുന്നത്. സൗദിയില്‍ നിന്നുള്ള വമ്പന്‍ ക്ലബായ അല്‍ ഹിലാലാണ് മെസ്സിക്ക് മുന്നില്‍ ഓഫര്‍ വെച്ചിട്ടുള്ള ക്ലബ്. താരം തന്റെ മുന്‍ ക്ലബായ ബാഴ്‌സലോണയിലേക്ക് തിരികെയെത്തുമെന്നും വാര്‍ത്തയുണ്ട്.
അതേസമയം ലാലിഗയില്‍ സാമ്പത്തിക പ്രതിസന്ധിയിലുള്ള ബാഴ്‌സലോണയ്ക്ക് മെസ്സിയെ തിരികെയെത്തിക്കണമെങ്കില്‍ ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്. എങ്കിലും മെസ്സിയെ തിരിച്ചെത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സ പരിശീലകന്‍ സാവിയും ക്ലബ് അധികൃതരും. എന്നാല്‍ ക്ലബ് ഇതുവരെയും താരത്തിന് മുന്നില്‍ ഒരു ഓഫര്‍ പോലും വെച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് തീരുമാനത്തില്‍ വ്യക്തത വരുത്താന്‍ ബാഴ്‌സയ്ക്ക് മെസ്സി 10 ദിവസ്സം സമയം നല്‍കിയിരിക്കുന്നത്. ബാഴ്‌സയിലേക്ക് തിരികെയെത്താനാണ് ആഗ്രഹമെന്നും മെസ്സി ബാഴ്‌സയെ അറിയിച്ചിട്ടുണ്ട്.