35 വയസിലെ മെസ്സിയോ റൊണാൾഡോയോ? ആരാണ് മികച്ച താരം? കണക്കുകൾ ഇങ്ങനെ

Webdunia
വെള്ളി, 24 ജൂണ്‍ 2022 (15:25 IST)
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം ആരാണ്? ഡിസ്റ്റഫാനോയും പെലെയും മറഡോണയുമെല്ലാം കടന്ന് മെസ്സിയിലും റൊണോൾഡൊയിലുമാണ് ഫുട്ബോൾ ലോകം അതിൻ്റെ ഉത്തരം തേടുന്നത്. വിവിധ കാലയളവിൽ ഏറ്റവും മികച്ച താരങ്ങളെന്ന് ആരാധകർ അംഗീകരിക്കുന്ന  ഫുട്ബോളിൽ ഉദയം ചെയ്തിട്ടുണ്ടെങ്കിലും സമകാലീകരായി ഫുട്ബോളിൽ രണ്ട് താരങ്ങൾ രൂപം കൊള്ളുന്നത് ചരിത്രത്തിൽ ആദ്യമാണ്.
 
അർജൻ്റൈൻ ഇതിഹാസതാരമായ ലയണൽ മെസ്സി ഇന്ന് മുപ്പത്തിയഞ്ച് വയസ്സ് പൂർത്തിയാകുമ്പോൾ 35 വയസിൽ റൊണാൾഡോയാണോ മെസ്സിയാണോ കണക്കുകളിൽ മുകളിലെന്ന് നോക്കാം. 
 
 35 വയസ് പൂർത്തിയാകുമ്പോൾ 722 ഗോളുകളാണ് ക്രിസ്റ്റ്യാനോയുടെ പേരിൽ ഉണ്ടായിരുന്നത്. 216 അസിസ്റ്റുകളും ഈ സമയത്തിൽ താരത്തിന് സ്വന്തമായുണ്ടായിരുന്നു. 5 ബാലൺ ഡിയോർ പുരസ്കാരങ്ങളാണ് റൊണാൾഡോയ്ക്ക് സ്വന്തമായുണ്ടായിരുന്നത്. 4 യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്കാരങ്ങളും നേട്ടത്തിൽ ഉൾപ്പെടുന്നു. 99 രാജ്യാന്തര ഗോളുകളാണ് ഈ സമയത്ത് റൊണാൾഡോയ്ക്കുണ്ടായിരുന്നത്..
 
അതേസമയം മെസ്സിയിലേക്കെത്തുമ്പോൾ 35 വയസ്സ് പൂർത്തിയാക്കുമ്പോൾ താരം സ്വന്തമാക്കിയത് 769 ഗോളുകളാണ്. 331 അസിസ്റ്റുകൾ താരത്തിൻ്റെ പേരിലുണ്ട്. ബാലൺ ഡിയോർ പുരസ്കാരങ്ങൾ 7 എണ്ണമാണ് മെസ്സിക്കുള്ളത്. 6 യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്കാരവും മെസ്സി നേടിയിട്ടൂണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യ പന്ത് മുതൽ പവർ ഹിറ്റിംഗ്, ഇവൻ സൂപ്പർ താരമാകും, വൈഭവ് സൂര്യവൻഷിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കൻ ഇതിഹാസം

കോലിയേയും ഗെയ്‌ലിനെയും കടത്തിവെട്ടി, ടി20യിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ബാബർ അസം

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

3-4 മാസത്തിനുള്ളിൽ ഇന്ത്യയുടെ ഫിനിഷിങ്ങിലേക്ക് ഒരു എമണ്ടൻ ഐറ്റത്തെ ഞാൻ ഇറക്കിവിടും, ജസ്റ്റിൻ ലാംഗറുടെ വാക്ക് പൊന്നായി, തകർത്താടി മുകുൾ ചൗധരി

ദാരിദ്ര്യത്തിനോട് പട പൊരുതിയ ബാല്യം, ക്രിക്കറ്ററാകണമെന്നത് അച്ഛന്റെ ആഗ്രഹം: ആരാണ് കൊല്‍ക്കത്തയെ തകര്‍ത്ത മുകുള്‍ ചൗധരി?

അടുത്ത ലേഖനം
Show comments