Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊറോക്കോയിലും ഫുട്ബോൾ ഉണ്ടെന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലോ: ടീമിൻ്റെ അത്ഭുത കുതിപ്പിൽ വാലിദ് റെഗ്റാഗി

മൊറോക്കോയിലും ഫുട്ബോൾ ഉണ്ടെന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലോ: ടീമിൻ്റെ അത്ഭുത കുതിപ്പിൽ വാലിദ് റെഗ്റാഗി
, വ്യാഴം, 15 ഡിസം‌ബര്‍ 2022 (19:14 IST)
ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളിൽ ക്രൊയേഷ്യയും ബെൽജിയവുമടങ്ങുന്ന ഗ്രൂപ്പിൽ ആഫ്രിക്കൻ രാജ്യമായ മൊറോക്കൊയെ കണ്ടപ്പോൾ ആരും തന്നെ അവർക്ക് ഗ്രൂപ്പ് മത്സരങ്ങൾ കടന്ന് പ്രീക്വാർട്ടർ തന്നെ പ്രവേശിക്കാൻ കഴിയുമെന്ന് കരുതിക്കാണില്ല. എന്നാൽ ബെൽജിയത്തെ തോൽപ്പിച്ചുകൊണ്ട് തുടർന്നുള്ള കളികളിൽ സ്പെയ്ൻ, പോർച്ചുഗൽ എന്നീ വമ്പന്മാരെയും അട്ടിമറിച്ച് ടീം സെമി ഫൈനൽ വരെയെത്തി. ഫ്രാൻസിനെതിരെ നേട്ടം ആവർത്തിക്കാനായില്ലെങ്കിലും തലയുയർത്തിയാണ് ആഫ്രിക്കൻ ടീമിൻ്റെ മടക്കം.
 
മൊറോക്കയിൽ ഫുട്ബോൾ ഉണ്ടെന്ന് കാണിക്കാൻ ഞങ്ങൾക്കായി. ഞങ്ങളെ പിന്തുണയ്ക്കാൻ ഇത്രയും പേർ ഉണ്ടെന്നറിഞ്ഞു. ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു തോൽവി ഞങ്ങളിൽ നിന്ന് മുൻപ് വന്നമികവുകളെ ഇല്ലാതാക്കുന്നില്ല. മൊറോക്കൻ പരിശീലകനായ വാലിദ് റെഗ്റാഗി പറഞ്ഞു.  ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയെ സമനിലയിൽ പിടിച്ച മൊറൊക്കോ ബെൽജിയത്തെ തോൽപ്പിച്ചിരുന്നു. പ്രീ ക്വാർട്ടറിൽ ഷൂട്ടൗട്ടിൽ സ്പെയിനിനെയും ക്വാർട്ടറിൽ ഒർഉ ഗോളിന് പോർച്ചുഗലിനെയും തകർത്താണ് മൊറോക്കൊ സെമി ഫൈനൽ പ്രവേശനം നേടിയത്.
 
സെമിയിലെത്തുമ്പോൾ കാനഡ മാത്രമായിരുന്നു മൊറൊക്കോയ്ക്കെതിരെ ഗോൾ നേടിയ രാജ്യം. അതും സെൽഫ് ഗോൾ. എന്നാൽ സെമിയിൽ മത്സരം ആരംഭിച്ച് മിനുട്ടുകൾക്കകം മൊറോക്കോ ആദ്യ  വഴങ്ങി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകിരീടത്തിനേക്കാൾ വലിയ നേട്ടം നിങ്ങൾ സ്വന്തമാക്കി കഴിഞ്ഞു, എന്ത് സംഭവിച്ചാലും നിങ്ങൾ മിശിഹ തന്നെ: മെസ്സിയോട് പറഞ്ഞ് മാധ്യമപ്രവർത്തക