Select Your Language

Notifications

webdunia
webdunia
webdunia
webdunia

26 അംഗ സ്ക്വാഡിൽ 12 പേർ മാത്രം മൊറോക്കോയിൽ ജനിച്ചവർ, വ്യത്യസ്തമാണ് ഈ മൊറോക്കൊ ടീമിൻ്റെ കാര്യം

26 അംഗ സ്ക്വാഡിൽ 12 പേർ മാത്രം മൊറോക്കോയിൽ ജനിച്ചവർ, വ്യത്യസ്തമാണ് ഈ മൊറോക്കൊ ടീമിൻ്റെ കാര്യം
, ഞായര്‍, 11 ഡിസം‌ബര്‍ 2022 (12:06 IST)
ലോകകപ്പിലെ അത്ഭുതപ്രകടനങ്ങൾ കൊണ്ട് ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് മൊറോക്കൊ. പ്രതിഭാധനരായ ഒരുപിടി താരങ്ങളുള്ള ടീം എന്നത് മാത്രമല്ല മൊറോക്കൊയുടെ കരുത്ത്. ആ ടീമിലെ ഒട്ടുമിക്ക താരങ്ങളും യൂറോപ്യൻ സൂപ്പർ ക്ലബുകളിൽ കളിക്കുന്ന വിശ്വസ്ത താരങ്ങളാൺ. പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന ഹക്കിമി, ചെൽസിയുറ്റെ സിയെച്ച് എന്നിവർ അവരിൽ ചിലർ മാത്രം എന്നാൽ മറ്റൊരു ടീമിനും പറയാനില്ലാത്ത ഒരു കഥ കൂടി മൊറോക്കൻ ടീമിന് പറയാനുണ്ട്.
 
ഫ്രാൻസ്, ബെൽജിയം,ജർമനി തുടങ്ങിയ ടീമുകളിലെല്ലാം കുടിയേറ്റക്കാരായ മികച്ച കളിക്കാരുടെ പ്രകടനം കണ്ടതാണ് ലോകം, മൊറോക്കൊയുടെ കളിക്കാരുടെ കാര്യമെടുത്താൽ 26 അംഗ ടീമിൽ 12 പേർ മാത്രമാണ് മൊറോക്കൊയിൽ ജനിച്ചവർ. മറ്റുള്ളവർ ഈ ടീമിൽ കളിക്കാനുള്ള കാരണങ്ങൾ വ്യത്യസ്തമാണ്. ടീമിലെ കുറെ താരങ്ങൾ മൊറോക്കയിലേക്ക് ചെറുപ്രായത്തിൽ എത്തിപ്പെട്ടവരാണെങ്കിൽ ചിലരുടെ മാതാപിതാക്കളുടെ ജന്മരാജ്യമാണ് മൊറോക്കൊ.
 
അവരുടെ ഗോൾ കീപ്പർ യാസീൻ ബൗനോ 3 വയസിലാണ് കാസബ്ലാങ്കയിലെത്തുന്നത്. സ്പെയിനിൻ്റെ നെഞ്ചിൽ ഒരു ഗോൾ പൊട്ടിച്ച അഷ്റഫ് ഹക്കീമി ജനിച്ചത് ഫ്രാൻസിലായിരുന്നു.അറബ് അസ്തിത്വം പേറുന്ന ഹക്കിമി കളിക്കാൻ തിരെഞ്ഞെടുത്തത് മൊറോക്കൊയേയും. ഇരുവരും ക്നോക്കൗട്ട് മത്സരങ്ങളിൽ മൊറോക്കൊയുടെ ഹീറോകളായി മാറി എന്നത് ചരിത്രം.
 
എന്തുകൊണ്ട് ടീമിലെ 50 ശതമാനത്തിന് മുകളിൽ താരങ്ങൾ മറ്റ് രാജ്യങ്ങളിൽ ജനിച്ചവരെന്നാൽ തങ്ങളുടെ മക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതം ലഭിക്കാനായി മറ്റ് നാടുകളിലേക്ക് കുടിയേറിയവരുടെ മക്കളാണ് മൊറോക്കൻ ടീമിലെ അധികതാരങ്ങളും. തങ്ങളുടെ അച്ഛനമ്മമാരുടെ ത്യാഗമാണ് തങ്ങൾക്ക് വീണുകിട്ടിയ കരിയർ എന്ന ബോധ്യത്തിൽ മൊറോക്കോയ്ക്ക് വേണ്ടി പന്ത് തട്ടാൻ തീരുമാനമെടുത്തവർ.
 
ലോകകപ്പിൽ ഗോൾ നേട്ടം അമ്മയ്ക്കൊപ്പം ആഘോഷിക്കുന്ന ഹക്കിമിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു ഹക്കിമിയുടെ മാത്രം കഥയല്ലിത്.  മൊറോക്കൻ താരം ഹക്കീം സിയെച്ച് എന്നിവരെല്ലാം നെതർലൻഡിനായി അണ്ടർ 20,21 ലെവലിൽ പ്രതിനിധീകരിച്ച താരമാണ്.തങ്ങളെ ഇന്ന് കാണുന്ന കളിക്കാരാക്കി മാറ്റിയ തങ്ങളുടെ മാതാപിതാക്കളുടെ ത്യാഗത്തിന് പ്രതിഫലമായി മൊറോക്കോയ്ക്ക് വേണ്ടി കളിക്കാൻ തീരുമാനിച്ചവരാണ് ഇന്നത്തെ മൊറോക്കൻ നിരയിലെ ഭൂരിഭാഗം താരങ്ങളും.
 
വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത ക്ലബുകളിൽ കളിക്കുന്ന, കളിച്ചിരുന്ന ഒരു കൂട്ടം താരങ്ങൾ ഒരു കൂരയ്ക്ക് കീഴിലും അസാമാന്യമായ ഒത്തിണക്കം കാടൂന്നുവെന്നാണ് മൊറോക്കൊയെ അപകടകാരികളാക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റൊണോൾഡോയോട് ദയയില്ലാതെ സാൻ്റോസ്, ക്രൂരമായ അപമാനമെന്ന് ആരാധകരും