Webdunia - Bharat's app for daily news and videos

Install App

മറഡോണ യുഗത്തിന് ശേഷം ആദ്യമായി സിരി എ കിരീടം സ്വന്തമാക്കി നാപ്പോളി

Webdunia
വെള്ളി, 5 മെയ് 2023 (12:52 IST)
ഇറ്റാലിയൻ സിരി എ കിരീടം ഉറപ്പിച്ച് നാപ്പോളി. ഉദിനീസിനെതിരായ മത്സരത്തിൽ 1-1ന് സമനില പിടിച്ചതോടെയാണ് സീസണിലെ കിരീടം നാപ്പോളി ഉറപ്പാക്കിയത്. അഞ്ച് മത്സരങ്ങൾ ലീഗിൽ ശേഷിക്കെയാണ് ഇറ്റാലിയൻ ടീം കിരീടം ഉറപ്പാക്കിയത്. നാപ്പോളിയുടെ ചരിത്രത്തിലെ മൂന്നാമത് സിരി എ കിരീടമാണിത്. മറഡോണ ഇറ്റാലിയൻ ലീഗിൽ കളിച്ചിരുന്ന സുവർണ കാലഘട്ടത്തിലാണ് നാപ്പോളി ഇതിന് മുൻപ് 2 തവണ സിരി എ കിരീടം സ്വന്തമാക്കിയത്.
 
1986-87 സീസണിലും 1989-1990 സീസണിലുമായിരുന്നു ഇറ്റാലിയൻ ലീഗ് കിരീടം നാപ്പോളി സ്വന്തമാക്കിയത്. നീണ്ട 33 വർഷക്കാലത്തെ കിരീടത്തിനായുള്ള കാത്തിരിപ്പിനാണ് ഇപ്പോൾ അറുതിയായിരിക്കുന്നത്. നിലവിൽ 33 മത്സരങ്ങളിൽ നിന്ന് 25 വിജയവും 5 സമനിലയും 3 തോൽവിയുമായി നാപ്പോളിക്ക് 80 പോയിൻ്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ലാസിയോയ്ക്ക് 64 പോയിൻ്റാണുള്ളത്. യുവൻ്റസ് മൂന്നാം സ്ഥാനത്തും ഇൻ്റർമിലാൻ ലീഗിൽ നാലാം സ്ഥാനത്തുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ദൈവത്തിന്റെ പ്രധാനപോരാളി തിരിച്ചെത്തുന്നു, എന്‍സിഎയില്‍ ബൗളിംഗ് പുനരാരംഭിച്ച് ബുമ്ര

തോറ്റു!, തോൽവിക്ക് മുകളിൽ മുംബൈ നായകൻ ഹാർദ്ദിക്കിന് 12 ലക്ഷം പിഴയും

MS Dhoni: വെറുതെ വന്ന് രണ്ട് ഫോറും ഒരു സിക്‌സും അടിക്കാന്‍ ചെന്നൈക്ക് ധോണിയെ വേണോ? എങ്ങനെ മറികടക്കും ഈ 'തല'വേദന

Jofra Archer:തല്ലുകൊണ്ടതെല്ലാം പഴങ്കഥ, പ്രതാപകാലത്തെ ഓർമിപ്പിച്ച് ആർച്ചറുടെ മാരക സ്പെൽ, ആദ്യ ഓവറിൽ തന്നെ വിക്കറ്റ്, രാജസ്ഥാൻ സൂപ്പർ ഹാപ്പി

Riyan Parag: ക്യാപ്റ്റന്‍സി കിട്ടുമ്പോഴേക്കും പിഴയും വന്നു !

അടുത്ത ലേഖനം
Show comments