'മെസിയെ എങ്ങനെ പൂട്ടണമെന്ന് കാണിച്ചുതരാം'; അര്‍ജന്റീനയ്ക്ക് മുന്നറിയിപ്പുമായി നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍

Webdunia
ബുധന്‍, 7 ഡിസം‌ബര്‍ 2022 (12:37 IST)
അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 2014 ലോകകപ്പ് സെമി ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തങ്ങളെ തോല്‍പ്പിച്ച അര്‍ജന്റീനയോട് പകരം വീട്ടാന്‍ നെതര്‍ലന്‍ഡ്‌സ് തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി. അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയെ പൂട്ടുക എന്നത് തന്നെയാണ് നെതര്‍ലന്‍ഡ്‌സ് പരിശീലകന്‍ ലൂയിസ് വാന്‍ ഗാലിന്റെ പ്രധാന തന്ത്രം. അത് എങ്ങനെയാണെന്ന് കളിക്കളത്തില്‍ കാണാമെന്നാണ് വാന്‍ ഗാല്‍ പറയുന്നത്. 
 
' മെസി വളരെ അപകടകാരിയായ ക്രിയേറ്റീവ് കളിക്കാരനാണ്. അവസരങ്ങള്‍ സൃഷ്ടിക്കാനും ഗോള്‍ നേടാനും അപാരമായ കഴിവ് മെസിക്കുണ്ട്. പക്ഷേ പന്ത് നഷ്ടപ്പെട്ടാല്‍ അത് തിരിച്ചെടുക്കാന്‍ മെസി ഇടപെടില്ല. അത് ഞങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കും. മെസിയെ എങ്ങനെ പൂട്ടുമെന്ന് വെള്ളിയാഴ്ച കാണാം. അത് ഇപ്പോള്‍ പറയുന്നില്ല,' വാന്‍ ഗാല്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

സിംബാബ്വെ-അയർലൻഡ് മത്സരം മഴമൂലം ഉപേക്ഷിച്ചു; ഓസ്‌ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്ത്

യുവരാജിന്റെ സെഞ്ചുറി പാഴായി, കാനഡയെ തകര്‍ത്ത് കിവികള്‍ സൂപ്പര്‍ 8-ല്‍, 8 വിക്കറ്റ് വിജയം

ഇമ്രാൻ ഖാന് അടിയന്തര ചികിത്സ ഉറപ്പാക്കണം: പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് ഗാവസ്കറും കപിൽ ദേവും ഉൾപ്പെടെയുള്ള ക്രിക്കറ്റ് ഇതിഹാസങ്ങൾ

4 ദിവസത്തിനിടെ രണ്ടാമതും തോൽവി, ബാഴ്സയെ ഞെട്ടിച്ച് ജിറോണ, ലാലിഗയിലെ ഒന്നാം സ്ഥാനം നഷ്ടമായി

ഇഷാന്റെ ജീവിതത്തില്‍ പ്രണയത്തിന്റെ സിക്‌സര്‍, ഇഷാന്‍- അദിതി പ്രണയം സ്ഥിരീകരിച്ച് കുടുംബം

അടുത്ത ലേഖനം
Show comments