എനിക്ക് വീട്ടില്‍ പോകണം, എന്റെ പട്ടികളെ കാണണം; തോല്‍വിക്ക് പിന്നാലെ സ്‌പെയിന്‍ പരിശീലകന്റെ പ്രതികരണം
അതേസമയം, പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ പുറത്തായതോടെ എന്‍ റിക് പരിശീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്
Publish Date: Wed, 07 Dec 2022 (10:54 IST)
Updated Date: Wed, 07 Dec 2022 (10:58 IST)
പ്രീ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോല്‍വി വഴങ്ങിയതിനു പിന്നാലെ തന്റെ ഭാവിയെ കുറിച്ച് രസകരമായി പ്രതികരിച്ച് സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് എന്‍ റിക്. ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇതെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് എന്‍ റിക് ഒഴിഞ്ഞുമാറി.
' ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള ശരിയായ സമയമല്ല ഇത്. നിങ്ങള്‍ക്ക് അറിയുന്നതുപോലെ കുറുക്കുവഴികളേക്കാള്‍ എന്റെ ജീവിതത്തില്‍ പുറത്താകലുകള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ എന്റെ വീട്ടില്‍ പോകാനാണ് ആഗ്രഹിക്കുന്നത്. എന്റെ പ്രിയപ്പെട്ടവരെ കാമണം. എന്റെ പട്ടികളെ കാണണം. അവര്‍ക്കൊപ്പം സമയം ചെലവഴിക്കണം,' സ്പാനിഷ് പരിശീലകന്‍ പറഞ്ഞു.
അതേസമയം, പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ പുറത്തായതോടെ എന്‍ റിക് പരിശീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.