ഈ കളിരീതി ആവര്‍ത്തിച്ചാല്‍ നെയ്മറിന് ഇനിയും പരുക്കേല്‍ക്കും, പുറത്തിരിക്കേണ്ടി വരും; ബ്രസീല്‍ താരത്തിനെതിരെ വിമര്‍ശനം

തുടര്‍ച്ചയായി പരുക്കിന്റെ പിടിയില്‍ അകപ്പെടുന്ന താരമാണ് നെയ്മര്‍

Webdunia
ശനി, 26 നവം‌ബര്‍ 2022 (10:34 IST)
സെര്‍ബിയയ്‌ക്കെതിരായ മത്സരത്തില്‍ കണങ്കാലിന് പരുക്കേറ്റ ബ്രസീല്‍ സൂപ്പര്‍താരം നെയ്മറിന് അടുത്ത രണ്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇനി പ്രീ ക്വാര്‍ട്ടറിലാകും നെയ്മര്‍ ബ്രസീലിന് വേണ്ടി കളിക്കുക. നെയ്മറിന്റെ കണങ്കാല്‍ നീരുവന്ന് വീര്‍ത്ത ചിത്രങ്ങള്‍ ആരാധകരെ ഏറെ വേദനിപ്പിക്കുന്നതാണ്. അതേസമയം, നെയ്മറിന്റെ കളിരീതി മാറ്റിയില്ലെങ്കില്‍ ഇനിയും ഇത്തരത്തില്‍ പരുക്കുകള്‍ ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. 
 
തുടര്‍ച്ചയായി പരുക്കിന്റെ പിടിയില്‍ അകപ്പെടുന്ന താരമാണ് നെയ്മര്‍. നിര്‍ണായക ടൂര്‍ണമെന്റുകള്‍ നടക്കുന്ന സമയത്ത് നെയ്മര്‍ പരുക്കിനെ തുടര്‍ന്ന് പുറത്തിരിക്കേണ്ടി വരുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. കൂടുതല്‍ സമയം പന്ത് കാലില്‍ ഹോള്‍ഡ് ചെയ്ത് ഫൗള്‍ കിട്ടാന്‍ വേണ്ടി നെയ്മര്‍ ശ്രമിക്കുന്നതാണ് തുടര്‍ച്ചയായി പരുക്കേല്‍ക്കാന്‍ കാരണമാകുന്നതെന്ന് ഫുട്‌ബോള്‍ ആരാധകര്‍ വിമര്‍ശിക്കുന്നു. 
 
ബ്രസീല്‍ ടീമിലെ ഏറ്റവും ടാലന്റഡ് ആയ താരമാണ് നെയ്മര്‍. പൊതുവെ എതിര്‍ ടീമിലെ കളിക്കാര്‍ നെയ്മറിനെ കേന്ദ്രീകരിച്ച് കളിക്കാന്‍ ശ്രമിക്കും. നെയ്മറിന്റെ മുന്നേറ്റങ്ങളെ തടയുകയായിരിക്കും എതിര്‍ ടീമിന്റെ ഏറ്റവും വലിയ പദ്ധതി. ആ സമയത്താണ് നെയ്മര്‍ കൂടുതല്‍ സമയം പന്ത് ഹോള്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നത്. തനിക്ക് ലഭിക്കുന്ന പന്ത് ക്ലിയര്‍ ചെയ്യാന്‍ നെയ്മര്‍ ഒരുപാട് സമയം എടുക്കുന്നു. അപ്പോള്‍ എതിര്‍ ടീമിലെ താരങ്ങള്‍ നെയ്മറിനെ ടാക്കിള്‍ ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നു. ഇതാണ് നെയ്മറിന് തുടര്‍ച്ചയായി പരുക്കേല്‍ക്കാന്‍ കാരണമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 
 
പന്ത് ഹോള്‍ഡ് ചെയ്യുന്ന സമയം കുറച്ചാല്‍ നെയ്മര്‍ ടാക്കിള്‍ ചെയ്യപ്പെടുന്നതും കുറയും. നെയ്മറിനെ മാത്രം ആശ്രയിച്ചു കളിക്കുന്ന ഒരു ടീം അല്ല ബ്രസീല്‍. അതുകൊണ്ട് അതിവേഗം പന്ത് ക്ലിയര്‍ ചെയ്ത് കളി മുന്നോട്ടു കൊണ്ടുപോകുന്നതാണ് നെയ്മറിനും നല്ലതെന്നാണ് ആരാധകര്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

ടി20 ആരവമൊഴിഞ്ഞാൽ ഇനി ഏകദിനങ്ങളുടെ സമയം, 2026ൽ ഇന്ത്യ കൂടുതൽ ഏകദിനങ്ങൾ കളിക്കും

സഞ്ജുവിന്റെ വീക്ക്‌നെസ് ആര്‍ച്ചര്‍ക്ക് നന്നായറിയാം, നേരിടാന്‍ പ്ലാന്‍ വേണം, സഞ്ജുവിന് മുന്നറിയിപ്പുമായി ഫാഫ് ഡുപ്ലെസിസ്

Fin Allen : ആഘോഷത്തിന് സമയമായിട്ടില്ല, ശ്രദ്ധ മുഴുവൻ ഫൈനലിൽ, ചരിത്രസെഞ്ചുറിക്ക് പിന്നാലെ പ്രതികരണവുമായി ഫിൻ അലൻ

India vs England, T20 World Cup 2026 Semi Final: ലോകകപ്പ് സെമിയിൽ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് പോര്; എല്ലാ കണ്ണുകളും സഞ്ജുവിലേക്ക്

New Zealand in T20 World Cup Final: 'അൽ-കിവീസ്' ദക്ഷിണാഫ്രിക്ക പുറത്ത്; ന്യൂസിലൻഡ് ഫൈനലിൽ, ആലന് അതിവേഗ സെഞ്ചുറി

അടുത്ത ലേഖനം
Show comments