Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെയ്‌മര്‍ ബാഴ്‌സ വിടുമോ ?; പ്രശ്‌നകാരണം മെസിയും സുവാരസും - പണം പ്രശ്‌നമല്ലെന്ന് യുണൈറ്റഡ്

നെയ്‌മര്‍ ബാഴ്‌സ വിടുമോ ?; പ്രശ്‌നകാരണം മെസിയും സുവാരസും

manchester united
സ്‌പെയിന്‍ , ചൊവ്വ, 18 ജൂലൈ 2017 (13:40 IST)
ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ സ്പാനിഷ് ക്‌ളബ്ബായ ബാഴ്‌സലോണയില്‍ കടുത്ത അസംതൃപ്‌തനെന്ന് റിപ്പോര്‍ട്ട്. ലയണല്‍ മെസിക്കൊപ്പം കളിക്കുമ്പോള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന തോന്നലാണ് നെയ്‌മറെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

നെയ്‌മര്‍ ക്ലബ് വിടാന്‍ ഒരുക്കമാണെങ്കില്‍ എന്തുവില കൊടുത്തും താരത്തെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തയ്യാറായി നില്‍ക്കുകയാണെന്ന് സ്പാനിഷ് പത്രമായ സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021വരെ ബാഴ്‌സയുമായി കരാറുള്ള നെയ്‌മറിനായി 175 ദശലക്ഷം പൗണ്ടാണ് റിലീസിംഗ് ഫീയായി ചോദിക്കുന്നത്. ഈ തുക തങ്ങള്‍ക്ക് പ്രശ്‌നമല്ലെന്ന നിലപാടിലാണ് യുണൈറ്റഡുള്ളതെന്ന് സ്‌പോര്‍ട്ട് പറയുന്നു.

ബാഴ്‌സയില്‍ മികച്ച പരിഗണ ലഭിക്കുമെങ്കിലും ഉറുഗ്വേതാരം ലൂയി സുവാരസ്, മെസി എന്നിവര്‍ക്കൊപ്പം കളിക്കുന്നത് വ്യക്തി പ്രഭാവത്തിന് കോട്ടം തട്ടുമെന്നാണ് നെയ്‌മറുമായി ബന്ധപ്പെട്ടവര്‍ താരത്തെ അറിയിച്ചിരിക്കുന്നത്. നെയ്‌മറുടെ കുടുംബവും ഇതേ നിലപാടിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ രവി ശാസ്ത്രിയുടെ മുന്നില്‍ ബിഗ് ത്രീ തോറ്റു; ഭരത് അരുണ്‍ ഇന്ത്യയുടെ ബൗളിംഗ് കോച്ച് !