നെയ്‌മര്‍ ബാഴ്‌സ വിട്ടേക്കും; നിബന്ധനകള്‍ കടുകട്ടി - പിഎസ്ജി സമ്മര്‍ദ്ദത്തില്‍
നെയ്‌മര്‍ ബാഴ്‌സ വിട്ടേക്കും; നിബന്ധനകള്‍ കടുകട്ടി - പിഎസ്ജി സമ്മര്‍ദ്ദത്തില്‍
ബാഴ്‌സലോണ താരം നെയ്‌മര്‍ പിഎസ്ജിയിലേക്ക് കൂടുമാറുമെന്ന സൂചന. താരത്തെ വിട്ടു നല്‍കാന്‍ ബാഴ്‌സ ഒരുക്കമാണെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നെയ്‌മറെ വേണമെങ്കില്‍ വന്‍ തുക മുടക്കണമെന്ന വ്യവസ്ഥയ്‌ക്കൊപ്പം പിഎസ്ജിയിലെ നാല് താരങ്ങളില്‍ ഒരാളെ തരണമെന്ന നിബന്ധനയുമാണ് ബാഴ്‌സ മുന്നോട്ടുവച്ചിരിക്കുന്നത്.
എയ്ഞ്ചല്‍ ഡി മരിയ, അഡ്രിയന്‍ റാബിയോട്ട്, ജൂലിയന്‍ ഡ്രാസ്ലര്‍, മാര്‍ക്കോ വെറ്റാറ്റി എന്നിവരിലൊരാളെ നെയ്‌മര്‍ക്ക് പകരമായി വിട്ടുനല്‍കണമെന്നാണ് ബാഴ്‌സലൊണയുടെ ആവശ്യം.
വെറ്റാറ്റി ഒഴികയുള്ള ഏതു താരത്തെയും നല്‍കാന്‍ ഒരുക്കമാണെന്ന് പിഎസ്ജി വ്യക്തമാക്കിയതായിട്ടാണ് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നത്. 1700 കോടിക്കാണ് ബ്രസീലിയന്‍ താരം ഫ്രഞ്ച് ക്ലബ്ബിലേക്ക് പോകാന്‍ ഒരുങ്ങുന്നത്.