Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെയ്‌മറിന്റെ പിതാവിന്റെ വാശി നടക്കുമോ ?; ആശങ്കയറിയിച്ച് മെസി

നെയ്‌മര്‍ യുണൈറ്റഡിലേക്കോ ?; ആശങ്കയറിയിച്ച് മെസി

നെയ്‌മറിന്റെ പിതാവിന്റെ വാശി നടക്കുമോ ?; ആശങ്കയറിയിച്ച് മെസി
ബാഴ്സലോണ , ശനി, 27 മെയ് 2017 (17:19 IST)
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് നെയ്‌മര്‍ ചേക്കേറുന്നതില്‍ അശങ്കയുമായി ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസി രംഗത്ത്. നെയ്‌മറുടെ അഭാവം ടീമിനെയാകെ ബാധിക്കുമെന്നും 'എംഎസ്എന്‍' ത്രയം ഇല്ലാതാകുന്നതോടെ തിരിച്ചടി ശക്തമാകുമെന്നാണ് മെസി ബാഴ്‌സയെ അറിയിച്ചിരിക്കുന്നത്.

നെയ്‌മറുടെ പിതാവാണ് ക്ലബ്ബ് മാറ്റത്തിനായി നീക്കം നടത്തുന്നത്. മെസിയുടെ പ്രഭാവത്തില്‍ നില്‍ക്കുന്ന ബാഴ്‌സയില്‍ എത്ര മികച്ച പ്രകടനം പുറത്തെടുത്താലും നെയ്‌മര്‍ക്ക് വ്യക്തിപരമായ നേട്ടമാകില്ലെന്നും ഭാവിയില്‍ തിരിച്ചടിയുണ്ടാകുമെന്നുമാണ് പിതാവ് വാദിക്കുന്നതെന്നാണ് എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ സാഹചര്യത്തിലാണ് നെയ്‌മറെ യുണൈറ്റഡില്‍ എത്തിക്കാന്‍ പിതാവ് തന്നെ നീക്കം നടത്തുന്നത്. ചാമ്പ്യന്‍‌സ് ലീഗിന് യോഗ്യത നേടിയ യുണൈറ്റഡ് നെയ്‌മറിനായി എത്ര പണം വേണമെങ്കിലും ചെലവഴിച്ചേക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാമ്പ്യന്‍സ് ട്രോഫിയില്‍ ആര് മുത്തമിടും ?; ആശങ്ക പടര്‍ത്തി കോഹ്‌ലിയുടെ വാക്കുകള്‍