Webdunia - Bharat's app for daily news and videos

Install App

അടുത്ത സീസണിൽ മെസിക്കൊപ്പം കളിക്കാൻ ആഗ്രഹമെന്ന് നെയ്‌മർ, ആകാംക്ഷയിൽ ഫുട്ബോൾ ആരാധകർ

Webdunia
വ്യാഴം, 3 ഡിസം‌ബര്‍ 2020 (19:42 IST)
ബാഴ്‌സലോണയുടെ സൂപ്പർതാരം ലയണൽ മെസിക്കൊപ്പം കളിക്കാൻ ആഗ്രഹമെന്ന് നെയ്‌മർ. യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസറ്റര്‍ യുണൈറ്റഡിനെതിരെ ഇരട്ടഗോളിലൂടെ പിഎസ്ജിക്ക് ജയം സമ്മാനിച്ചതിന് പിന്നാലെയാണ് നെയ്‌മർ മനസ്സ് തുറന്നത്.
 
മെസിക്കൊപ്പം വീണ്ടും കളിക്കണമെന്നാണ് ആഗ്രഹം. കളിക്കളത്തിലെ മികവ് ഒന്നിച്ചാസ്വദിക്കുന്നത് അടുത്ത വർഷം തന്നെ സാധ്യമാകണം. ആവശ്യമെങ്കിൽ എന്റെ സ്ഥാനം മെസിക്ക് വിട്ടുകൊടുക്കാനും ഞാൻ ഒരുക്കമാണ് ഇഎസ്‌പിഎന്‍ ചാനലിന് നല്‍കിയ അഭിനുഖത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം പറഞ്ഞു. ഇതോടെ അടുത്ത താരക്കൈമാറ്റം നിർണായകമാകും.
 
2013 മുതല്‍ 2017 വരെ മെസിക്കൊപ്പം ബാഴ്സലോണയില്‍ കളിച്ച നെയ്മര്‍ മെസിക്കൊപ്പം മികച്ച ഫുട്ബോൾ നിമിഷങ്ങളാണ് ആരാധകർക്ക് സമ്മാനിച്ചത്. ഇവർക്കൊപ്പം സുവാരസ് കൂടി ചേർന്നതോടെ എംഎസ്എന്‍ ത്രയം ലോകഫുട്ബോളിനെ വിറപ്പിക്കുന്ന കൂട്ടുകെട്ടായി മാറുകയും ചെയ്‌തിരുന്നു.
 
നെയ്‌മർ ആഗ്രഹം പ്രകടിപ്പിച്ചതോടെ നെയ്മറുടെ പിഎസ്ജിയിലേക്ക് മെസി പോകുമോ അതോ ബാഴ്സയിലേക്ക് നെയ്മര്‍ തിരിച്ചെത്തുമോ എന്നതാണ് ആരാധകര്‍ക്കർക്കിടയിലെ ചോദ്യം. അതേസമയം മെസി ഗാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഉറ്റസുഹൃത്തായ നെയ്മറുടെ ക്ഷണം സ്വീകരിച്ച് പാരിസിലേക്കുള്ള കൂടുമാറ്റവും തള്ളിക്കളയാൻ പറ്റുന്നതല്ല.പിഎസ്ജി പരിശീലകന്‍ തോമസ് ടച്ചലും ബാഴ്സ സൂപ്പര്‍താരത്തെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Australia, 1st Test: പെര്‍ത്തില്‍ ഇന്ത്യ വിയര്‍ക്കുന്നു; പടിക്കലും പൂജ്യത്തിനു പുറത്ത്

സഞ്ജുവിനെ ഓപ്പണറാക്കണമെന്ന് അന്നെ ഞാൻ പറഞ്ഞതാണ്, രാജസ്ഥാൻ അത് കേട്ടില്ല, അവരതിന് അനുഭവിച്ചു: അമ്പാട്ടി റായുഡു

എല്ലാം ഒന്നിൽ നിന്നും തുടങ്ങാൻ ആഗ്രഹിക്കുന്നു, ആദ്യ ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനിൽ കൺഫ്യൂഷനില്ല: ജസ്പ്രീത് ബുമ്ര

നിങ്ങൾക്ക് ഭാവി അറിയണോ?, സാറിനെ പോയി കാണു: മഞ്ജരേക്കറെ പരിഹസിച്ച് മുഹമ്മദ് ഷമി

ഫോമിലല്ല, എങ്കിലും ഓസ്ട്രേലിയയിൽ കോലിയ്ക്ക് തകർക്കാൻ റെക്കോർഡുകൾ ഏറെ

അടുത്ത ലേഖനം
Show comments