Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു മകൻ ജനിക്കുകയാണെങ്കിൽ അവന് മെസ്സി എന്ന് പേരിടും: നെയ്മർ

ഒരു മകൻ ജനിക്കുകയാണെങ്കിൽ അവന് മെസ്സി എന്ന് പേരിടും: നെയ്മർ
, ശനി, 22 ജൂലൈ 2023 (11:40 IST)
ഫുട്‌ബോളില്‍ ചിരവൈരികളായ രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് കളിക്കുന്നതെങ്കിലും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ഉറ്റ സ്‌നേഹിതരാണ്. ടീമുകള്‍ തമ്മില്‍ പരസ്പരം പോരടിക്കുമ്പോഴും മെസ്സിയുടെയും നെയ്മറുടെയും സൗഹൃദത്തിന് ഉലച്ചില്‍ സംഭവിക്കാറില്ല. ഇപ്പോഴിതാ തനിക്കൊരു മകന്‍ ജനിക്കുകയാണെങ്കില്‍ ഉറ്റസ്‌നേഹിതനായ ലയണല്‍ മെസ്സിയുടെ പേര് നല്‍കുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നെയ്മര്‍ ജൂനിയര്‍.
 
കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയ്‌ക്കൊപ്പമുള്ള ആദ്യ കുഞ്ഞിന് പ്രതീക്ഷിച്ചിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമാണ് ബ്രൂണ ബിയാന്‍കാര്‍ഡി ഗര്‍ഭിണിയാണെന്നതിന്റെ ചിത്രങ്ങള്‍ നെയ്മര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബാഴ്‌സയില്‍ ഒന്നിച്ച് കളിക്കുന്ന കാലത്താണ് മെസ്സിയും നെയ്മറും തമ്മിലുള്ള സൗഹൃദം ദൃഡമായത്. തുടര്‍ന്ന് 2017ല്‍ നെയ്മര്‍ ബാഴ്‌സ ഉപേക്ഷിച്ച് പിഎസ്ജിയിലേക്ക് പോവുകയായിരുന്നു. 2021ല്‍ മെസ്സി ബാഴ്‌സലോണ വിട്ടപ്പോഴും പിഎസ്ജിയിലേക്ക് പോകുന്നതിന് കാരണമായത് നെയ്മറുടെ സാന്നിധ്യമായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംബാപ്പെയ്ക്ക് സ്വപ്നം കാണാൻ പറ്റാത്ത ഓഫറുമായി പിഎസ്ജി, പക്ഷേ ക്ലബിൽ 34 വയസ് വരെ കളിക്കണം!