Publish Date: Thu, 26 Nov 2020 (12:19 IST)
Updated Date: Thu, 26 Nov 2020 (12:25 IST)
ഫുട്ബോൾ ഇതിഹാസം മറഡോണയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ കരിയറിലുടനീളം ഫുട്ബോൾ മൈതാനത്ത് മികച്ച കായികനിമിഷങ്ങൾ സമ്മാനിച്ച താരമാണ് മറഡോണയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്‌മരിച്ചു.
മറഡോണയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദു:ഖത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും മോദി ട്വീറ്റ് ചെയ്‌തു.