അണ്ണനില്ലെങ്കിലും ഡബിൾ സ്ട്രോങ്ങ്, അർമേനിയക്കെതിരെ 9 ഗോൾ അടിച്ചുകൂട്ടി പോർച്ചുഗൽ

അഭിറാം മനോഹർ
തിങ്കള്‍, 17 നവം‌ബര്‍ 2025 (11:22 IST)
അര്‍മേനിയക്കെതിരെ ഒന്നിനെതിരെ 9 ഗോളുകള്‍ക്ക് വിജയിച്ചതോടെ അടുത്ത വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പ് പോരാട്ടത്തിന് യോഗ്യത നേടി പോര്‍ച്ചുഗല്‍. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ഇറങ്ങിയാണ് പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. പോര്‍ച്ചുഗലിനായി ജാവോ നെവസ്, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഹാട്രിക് ഗോളുകള്‍ നേടി. റെനാറ്റോ വെയ്ഗ, ഗോണ്‍സാലോ റാമോസ്, ഫ്രാന്‍സിസ്‌കോ കോന്‍സിക്കാവോ എന്നിവര്‍ ഓരോ ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി.
 
മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ വെയ്ഗയിലൂടെയായിരുന്നു പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍. എന്നാല്‍ 18മത്തെ മിനിറ്റില്‍ തന്നെ അര്‍മേനിയ ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ പിന്നീട് അര്‍മേനിയയെ ചിത്രത്തില്‍ നിന്ന് തന്നെ ഇല്ലാതെയാക്കിയായിരുന്നു പോര്‍ച്ചുഗലിന്റെ വിളയാട്ടം. 28മത്തെ മിനിറ്റില്‍ റാമോസിലൂടെ പോര്‍ച്ചുഗല്‍ ലീഡ് നേടി. 30,41,81 മിനിറ്റുകളില്‍ നേടിയ ഗോളുകളോടെ നെവസ് ഹാട്രിക് സ്വന്തമാക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും മത്സരത്തിന്റെ 51,72 മിനിറ്റുകളിലും ഗോളുകള്‍ നേടി ബ്രൂണോ ഫെര്‍ണാണ്ടസും ഹാട്രിക് പൂര്‍ത്തിയാക്കി.അവസാന ഗോള്‍ രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് കോണ്‍സിക്കാവോയാണ് സ്വന്തമാക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിഫൻസ് ചെയ്യാനുള്ള സ്കിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, ഇന്ത്യയുടെ ടെസ്റ്റ് തോൽവിയിൽ പ്രതികരണവുമായി മുൻ താരം

Shubman Gill: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല, പന്ത് നയിക്കും

എടിപി ഫൈനലിൽ അൽക്കാരസിനെ വീഴ്ത്തി യാനിക് സിന്നർ, കിരീടം നിലനിർത്തി

David Miller: കോലിക്കൊപ്പം കളിക്കാന്‍ ഡേവിഡ് മില്ലര്‍ എത്തുമോ? വേണം ലിവിങ്സ്റ്റണിനു പകരക്കാരന്‍

അണ്ണനില്ലെങ്കിലും ഡബിൾ സ്ട്രോങ്ങ്, അർമേനിയക്കെതിരെ 9 ഗോൾ അടിച്ചുകൂട്ടി പോർച്ചുഗൽ

അടുത്ത ലേഖനം
Show comments