Webdunia - Bharat's app for daily news and videos

Install App

മെസ്സിക്ക് ശേഷം അര്‍ജന്റീനയുടെ പത്താം നമ്പര്‍ അവനോ? യുവതാരത്തിന് പിന്നാലെ റയലും സിറ്റിയും അടക്കം ഏഴ് വമ്പന്‍ ടീമുകള്‍

Webdunia
ചൊവ്വ, 5 ഡിസം‌ബര്‍ 2023 (19:56 IST)
ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡിമരിയ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം കരിയറിന്റെ അവസാനഘട്ടങ്ങളിലാണെങ്കിലും അര്‍ജന്റീനന്‍ ആരാധകര്‍ക്ക് പ്രതീക്ഷയായി നിരവധി യുവതാരങ്ങള്‍ നിലവില്‍ ടീമിലുണ്ട്. യൂറോപ്യന്‍ ടീമില്‍ കളിക്കുന്ന വമ്പന്‍ താരങ്ങളില്‍ പലരും അര്‍ജന്റൈന്‍ താരങ്ങളാണ്. എന്‍സോ ഫെര്‍ണാണ്ടസ്,മക് അലിസ്റ്റര്‍, ഹൂലിയന്‍ ആല്‍വാരസ് തുടങ്ങി പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ ഉണ്ടെങ്കിലും ലയണല്‍ മെസ്സിയുടെ പിന്‍ഗാമി എന്ന വിളിപ്പേര് സ്വന്തമാക്കിയിരിക്കുന്നത് അര്‍ജന്റീനയുടെ അണ്ടര്‍ 17 ടീം നായകനായ ക്ലൗഡിയോ എച്ചവേരിയാണ്.
 
ഇക്കഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പിലെ താരോദയമായി മാറിയ താരത്തിന് പിന്നാലെയാണ് യൂറോപ്പിലെ വമ്പന്‍ ക്ലബുകളെല്ലാം തന്നെ. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ താരം അഞ്ച് ഗോളുകളാണ് ലോകകപ്പില്‍ നേടിയത്. മാഞ്ചസ്റ്റര്‍ സിറ്റി,റയല്‍ മാഡ്രിഡ്,അത്‌ലറ്റികോ മാഡ്രിഡ്, എ സി മിലാന്‍,പിഎസ്ജി,ബെന്‍ഫിക്ക ടീമുകളാണ് താരത്തെ ടീമിലെത്തിക്കാനായി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം മെസ്സിയുടെ വഴി തന്നെ പിന്തുടര്‍ന്ന് ബാഴ്‌സലോണയിലെത്താനാണ് താരത്തിന് ആഗ്രഹം. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ വലിയ ഓഫറുകള്‍ താരത്തിന് നല്‍കാന്‍ ബാഴ്‌സയ്ക്കാവില്ല.
 
അതിനാല്‍ തന്നെ മുന്‍ ബാഴ്‌സലോണ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ കീഴിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിയില്‍ താരമെത്താന്‍ സാധ്യതയേറെയാണ്. കഴിഞ്ഞ സീസണില്‍ റിവര്‍പ്ലേറ്റില്‍ നിന്ന് ഹൂലിയന്‍ ആല്‍വാരസിനെ സിറ്റി സ്വന്തമാക്കിയിരുന്നു. നിലവില്‍ റിവര്‍പ്ലേറ്റിലാണ് എചവേറി കളിക്കുന്നത്. സമീപഭാവിയില്‍ തന്നെ താരം സീനിയര്‍ ടീമില്‍ കളിക്കുമെന്നാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരമിച്ചില്ലാ എന്നെയുള്ളു, ടെസ്റ്റിൽ ഇനി രോഹിത്തിനെ പരിഗണിക്കില്ല, പുതിയ ക്യാപ്റ്റൻ്റെ കാര്യത്തിൽ ധാരണയായതായി സൂചന

കാര്യങ്ങൾ അത്ര വെടിപ്പല്ല, ടീം സെലക്ഷനിൽ ഗംഭീറും അഗാർക്കറും 2 തട്ടിലെന്ന് റിപ്പോർട്ട്

പ്രളയത്തിൽ എല്ലാം തന്നെ നഷ്ടമായി, അന്ന് സഹായിച്ചത് തമിഴ് സൂപ്പർ താരം: തുറന്ന് പറഞ്ഞ് സജന സജീവൻ

ഇന്ത്യയോട് ജയിക്കുന്നതിലും പ്രധാനം ചാമ്പ്യൻസ് ട്രോഫി നേടുന്നത്, പ്രതികരണവുമായി സൽമാൻ ആഘ

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ ഓപ്പൺ ചെയ്യരുത്, ഉപദേശവുമായി മുഹമ്മദ് ആമിർ

അടുത്ത ലേഖനം
Show comments