റയൽ വിട്ട് യുവന്റസിലേക്ക് ചേക്കേറിയപ്പോഴും ക്രിസ്റ്റിനോ ഏഴാം നമ്പറിൽ തന്നെ കളത്തിലിറങ്ങും. കൊളംമ്പിയന്‍ താരം യുവാന്‍ കുഡ്രാഡോ തന്റെ ഏഴാം നമപെ വിട്ടു നൽകാൻ സമ്മതം അറിയിച്ചതോടെ സി ആർ സെവൻ എന്ന ബ്രാന്റ് യുവന്റസിലും തുടരും.
സ്വന്തം രാജയത്തിനും റയലിനു വേണ്ടി കളിക്കുമ്പോഴും റൊണാൾഡോ ക്രിസ്റ്റിനോ എഴാം നമ്പർ ജെഴ്സിയിലാണ് കളിച്ചിരുന്നത്. യുവന്റസിലേക്ക് വരുമ്പോൾ ആരാധകർ ഏറെ കാത്തിരുന്നത് ഏതു നമ്പറിലാവും റോണോ കളിക്കുക എന്നതായിരുന്നു എന്നാൾ ഈ ആകക്ഷക്കാണ് ഇപ്പോൾ തിരശില വീണിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിലൂടെ കൊളംബിയൻ താരം തന്നെയാണ് സി ആർ സെവൻ യുവന്റസിലും തുടരും എന്ന കാര്യം അറിയിച്ചത്. യുവന്റസിന്റെ ട്വിറ്റർ പേജിലൂടെയും ഇത് പങ്കുവച്ചിട്ടുണ്ട്.