റൊണാള്‍ഡോയുടെ തലയില്‍ പന്ത് തട്ടി, ബ്രൂണോ വരെ അത് സമ്മതിച്ചു; അവകാശവാദവുമായി പിയേഴ്‌സ് മോര്‍ഗന്‍

മത്സരത്തിന്റെ 54-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ പിറന്നത്. ഇടത് വിങ്ങിലൂടെ ഇരച്ചെത്തിയ ബ്രൂണോ ഒരു ലോങ് റേഞ്ച് ക്രോസിലൂടെ പന്ത് ഉറുഗ്വായിയുടെ വലയില്‍ എത്തിക്കുകയായിരുന്നു

Webdunia
ചൊവ്വ, 29 നവം‌ബര്‍ 2022 (15:38 IST)
ഉറുഗ്വായ്‌ക്കെതിരെ പോര്‍ച്ചുഗല്‍ നേടിയ ആദ്യ ഗോളിന് ഉടമ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ പിയേഴ്‌സ് മോര്‍ഗന്‍. ചിത്രം സഹിതം പങ്കുവെച്ചാണ് പിയേഴ്‌സ് മോര്‍ഗന്‍ സോഷ്യല്‍ മീഡിയയില്‍ അവകാശവാദമുന്നയിച്ചത്. 'ആ ബോളില്‍ റൊണാള്‍ഡോയുടെ സ്പര്‍ശമുണ്ട്. അതുകൊണ്ട് ഗോള്‍ വരേണ്ടത് റൊണാള്‍ഡോയുടെ പേരിലാണ്. തന്റെ തല ബോളില്‍ തട്ടിയിട്ടുണ്ടെന്ന് റൊണാള്‍ഡോ എന്നോട് സ്ഥിരീകരിച്ചു. എന്തിന് ബ്രൂണോ ഫെര്‍ണാണ്ടസ് വരെ അത് അംഗീകരിച്ചു' പിയേഴ്‌സ് മോര്‍ഗന്‍ പറഞ്ഞു. 
 
മത്സരത്തിന്റെ 54-ാം മിനിറ്റിലാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍ പിറന്നത്. ഇടത് വിങ്ങിലൂടെ ഇരച്ചെത്തിയ ബ്രൂണോ ഒരു ലോങ് റേഞ്ച് ക്രോസിലൂടെ പന്ത് ഉറുഗ്വായിയുടെ വലയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തലയില്‍ പന്ത് കൊണ്ടതായി സംശയം തോന്നിയിരുന്നു. റൊണാള്‍ഡോയുടെ തലയില്‍ തട്ടിയാണോ പന്ത് വലയിലെത്തിയതെന്ന സംശയം ആരാധകര്‍ക്കും ഉണ്ട്. 
 


ഗോള്‍ പിറന്ന ഉടനെ റൊണാള്‍ഡോ ആഹ്ലാദപ്രകടനം തുടങ്ങി. സ്വന്തം ഗോള്‍ ആണെന്ന് കരുതിയാണ് റൊണാള്‍ഡോ ആഘോഷിച്ചു തുടങ്ങിയത്. എന്നാല്‍ ഗോള്‍ ബ്രൂണോയുടേതാണെന്ന് സ്‌ക്രീനില്‍ തെളിഞ്ഞു. ആ ഗോളിന് അവകാശി ബ്രൂണോ എന്നാണ് ഫിഫ രേഖപ്പെടുത്തിയത്. ഇത് റൊണാള്‍ഡോയെ ചെറുതായി പ്രകോപിപ്പിച്ചു. തന്റെ തലയില്‍ കൊണ്ടാണ് ആ പന്ത് വലയിലെത്തിയതെന്ന് മത്സരശേഷം മാച്ച് റഫറിയോട് റൊണാള്‍ഡോ വാദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ലോകോത്തര താരം, സാധാരണ ക്രിക്കറ്റ് ഷോട്ടുകൾ മാത്രമാണ് കളിച്ചത്: ഗൗതം ഗംഭീർ

ഡഗൗട്ടില്‍ ഇരുന്ന് കോലിയും രോഹിത്തും ചെയ്യുന്നത് കണ്ടിട്ടുണ്ട്, ഇതെന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം, സന്തോഷം മറച്ചുവെയ്ക്കാതെ സഞ്ജു

തിലകിന്റെ സ്ഥാനത്തോ?, ഹ ഹ ഹ.. ഒടുവില്‍ സൂര്യയും തലകുനിച്ചു, സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനത്തെ പറ്റി വാചാലനായി

T20 World Cup Semi Finals: ലോകകപ്പിൽ വീണ്ടും വരുമോ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ?

Sanju Samson: കോലിയെ പിന്നിലാക്കി സഞ്ജുവിനു റെക്കോർഡ് !

അടുത്ത ലേഖനം
Show comments