ലോകത്തിലെ മികച്ച അഞ്ച് ഫുട്‌ബോൾ താരങ്ങളെ തിരഞ്ഞെടുത്ത് റൊണാൾഡോ

ചൊവ്വ, 2 ജൂണ്‍ 2020 (14:16 IST)
ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ഫുട്ബോൾ താരങ്ങളെ തിരഞ്ഞെടുത്ത ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡോ. ലയണൽ മെസ്സി ഒന്നാമതായുള്ള പട്ടികയിൽ പക്ഷേ ക്രിസ്ത്യാനോ റോണാൾഡോയുടെ പേരില്ല എന്നത് ആരാധകരെ അത്ഭുതപ്പെടുത്തി.
 
മെസ്സിക്ക് പുറമെ മുഹമ്മദ് സലാ, ഏദന്‍ ഹസാര്‍ഡ്, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവരെയാണ് റൊണാൾഡോ തന്റെ ടോപ് ഫൈവ് പട്ടികയിൽ ഉൾപ്പെടുത്തിയത്. റൊണാൾഡൊ മെസ്സി താരതമ്യങ്ങൾ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഫുട്ബോൾ ലോകത്ത് നിലനിൽക്കുമ്പോഴാണ് ആദ്യ അഞ്ചുപേരില്‍ പോലും ഉള്‍പ്പെടുത്താതെ റൊണാള്‍ഡോ, ക്രിസ്റ്റ്യാനോയെ തഴഞ്ഞത് എന്നതും ശ്രദ്ധേയമായി.
 
മെസ്സിയാണ് ഒന്നാമൻ എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.20-30 വര്‍ഷം കൂടുമ്പോള്‍ മാത്രമെ മെസിയെപ്പൊലൊരു കളിക്കാരനെ കാണാന്‍ കഴിയുകയുള്ളു. അതുപോലെ സലായെയും ഹസാർഡിനെയും നെയ്‌മറിനെയും എംബാപ്പെയും എനിക്ക് ഇഷ്ടമാണ്. എംബാപ്പെയുടെ കേളീശൈലി തന്റെ ശൈലിയുമായി അടുത്ത് നില്‍ക്കുന്നതാണെന്നും റൊണാൾഡോ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആരാണ് വിരമിക്കൽ അഭ്യൂഹങ്ങൾക്ക് പിന്നിൽ ? സാക്ഷി ധോണി തുറന്നുപറയുന്നു !