2021ലെ ഫിഫ ഫുട്‌ബോളർ ഓഫ് ദ ഇയർ പുരസ്‌കാരത്തിനായുള്ള അവസാനപട്ടികയിൽ ഇടം നേടി 11 താരങ്ങൾ. പതിവ് പോലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും ഫൈനല്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ജനുവരി 17നായിരിക്കും അവാർഡ് പ്രഖ്യാപനം.
വിവിധ ദേശീയ ടീമുകളുടെ നായകന്മാര്‍, പരിശീലകര്‍, മാധ്യമപ്രവര്‍ത്തകര്‍, ആരാധകര്‍ തുടങ്ങിയവര്‍ ഇഷ്ടതാരങ്ങളെ വോട്ടെടുപ്പിലൂടെയാകും തിരെഞ്ഞെടുക്കുക.ഡിസംബര്‍ 10 നാണ് വോട്ടെടുപ്പ്.. ക്രിസ്റ്റ്യാനോ റൊണാൾഡൊ ലയണൽ മെസ്സി എന്നിവർക്കൊപ്പം ഫ്രാൻസിന്റെ കരിം ബെൻസേമ, ബെൽജിയത്തിന്റെ കെവിൻ ഡിബ്രൂയ്‌നെ ഡോർട്ട്‌മുണ്ടിന്റെ നോർവെ താരം എർലിങ് ഹാളണ്ട് എന്നിവരും ലിസ്റ്റിലുണ്ട്.
ഇറ്റലിയുടെ ജോർജീഞ്യോ, ചെൽസിയുടെ ഫ്രഞ്ച് താരം എൻഗോള കാന്റെ, ബയേണിന്റെ പോളണ്ട് താരം റോബർട്ട് ലെവൻഡോസ്‌കി, ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ,ബ്രസീൽ താരം നെയ്‌മർ, ലിവർപൂളിന്റ ഈജിപ്‌ഷ്യൻ താരം മുഹമ്മദ് സല എന്നിവരാണ് ലിസ്റ്റിലെ മറ്റ് താരങ്ങൾ. കഴിഞ്ഞ വര്‍ഷം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച വനിതാതാരത്തിനുള്ള പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ലൂസി ബ്രോൺസിനായിരുന്നു.