Select Your Language

Notifications

webdunia
webdunia
webdunia
webdunia

Euro 2024: സ്പെയിനോ ഇംഗ്ലണ്ടോ? യൂറോയിലെ രാജാക്കന്മാരാകാൻ സാധ്യതയാർക്ക്?

Euro 2024

അഭിറാം മനോഹർ

, ഞായര്‍, 14 ജൂലൈ 2024 (11:55 IST)
Euro 2024
യൂറോകപ്പ് ജേതാക്കളെ നിശ്ചയിക്കാനുള്ള ഫൈനല്‍ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12:30ന് നടക്കുന്ന മത്സരം സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും സോണി ലിവിലും തത്സമയം കാണാനാവും. 30 ദിവസത്തിനും 50 മത്സരങ്ങള്‍ക്കും ശേഷമാണ് യൂറോ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടും സ്‌പെയിനും നേര്‍ക്കുനേര്‍ വരുന്നത്. 2012ന് ശേഷമുള്ള ആദ്യ യൂറോകപ്പ് കിരീടം സ്‌പെയിന്‍ ലക്ഷ്യമിടുമ്പോള്‍ തങ്ങളുടെ ആദ്യ യൂറോകപ്പ് കിരീടമാാണ് ഇംഗ്ലണ്ട് സ്വപ്നം കാണുന്നത്.
 
 ഗ്രൂപ്പ് മത്സരങ്ങളിലും നോക്കൗട്ട് മത്സരങ്ങളിലും കൃത്യമായ ആധിപത്യം പുലര്‍ത്തിയെത്തുന്ന സ്‌പെയിന്‍ നിലവില്‍ മികച്ച ഫോമിലാണ്.വിങ്ങുകളിലൂടെ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കുന്ന യുവതാരങ്ങളായ നിക്കോ വില്യംസ്, ലാമിന്‍ യമാല്‍ എന്നിവരിലാണ് സ്പാനിഷ് പ്രതീക്ഷകള്‍. ഇവര്‍ക്കൊപ്പം കാര്‍വഹാല്‍,ഡാനി യോല്‍മ, റോഡ്രി തുടങ്ങിയ ഒരു മികച്ച നിര തന്നെ സ്‌പെയിനിനുണ്ട്. ടൂര്‍ണമെന്റിലെ തുടക്കം തന്നെ താളത്തിലെത്തിയ ടീം എന്നത് സ്‌പെയിനിനെ അപകടകാരിയാക്കുന്നു. 
 
 അതേസമയം ഹാരി കെയ്‌നിനൊപ്പം ജൂഡ് ബെല്ലിങ്ഹാം കൂടി ചേരുന്ന ഇംഗ്ലണ്ട് മുന്നേറ്റ നിര ശക്തമാണ്. ഫില്‍ ഫോഡന്‍,ബുക്കായോ സാക്ക,കോബി മൈനോ,ഡെക്ലാന്‍ റൈസ് തുടങ്ങിയ വമ്പന്‍ പേരുകളാണ് ഇംഗ്ലണ്ട് നിരയിലുള്ളതെന്നും ഈ പേരുകള്‍ക്കൊത്ത പ്രകടനം ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ ഇതുവരെയും നടത്തിയിട്ടില്ല. അതിനാല്‍ തന്നെ ഫൈനല്‍ മത്സരത്തില്‍ സ്‌പെയിന് തന്നെയാണ് മുന്‍തൂക്കമുള്ളത്. 1966ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് വിജയിച്ചതൊഴിച്ചാല്‍ സമ്പന്നമായ ലീഗ് പാരമ്പര്യമുണ്ടായിട്ടും ശൂന്യമാണ് ഇംഗ്ലണ്ട് ഫുട്‌ബോളിന്റെ നേട്ടങ്ങള്‍. അതിനാല്‍ തന്നെ ഒരു കിരീടനേട്ടം സ്വപ്നം കാണുന്നുണ്ട് ഇംഗ്ലണ്ട് ആരാധകര്‍. കഴിഞ്ഞ യൂറോയിലും ഫൈനലിലെത്താന്‍ സാധിച്ചെങ്കിലും ഷൂട്ടൗട്ടില്‍ ഇറ്റലിക്കെതിരെ ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവനെ ക്യാപ്റ്റനാക്കിയത് ഞാനാണ്, അന്ന് വിമർശിച്ചവർക്കൊന്നും ഇപ്പോൾ മിണ്ടാട്ടമില്ല: ഗാംഗുലി