Publish Date: Fri, 09 Jan 2026 (17:23 IST)
Updated Date: Fri, 09 Jan 2026 (17:10 IST)
സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് ഫൈനലില്‍ സെമിഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം. ഫെഡറിക്കോ വാള്‍വെര്‍ഡെ, റോഡ്രിഗോ എന്നിവരാണ് റയലിനായി ഗോളുകള്‍ നേടിയത്. അലക്‌സാണ്ടര്‍ സോര്‍ലോത്താണ് അത്‌ലറ്റികോയുടെ ആശ്വാസഗോള്‍ നേടിയത്.
ഫൈനലില്‍ ചിരവൈരികളായ ബാഴ്‌സലോണയാണ് റയലിന്റെ എതിരാളികള്‍. അത്‌ലറ്റികോ ബില്‍ബാവോയെ സെമിയില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സ ഫൈനലിലെത്തിയത്. മിന്നുന്ന ഫോമിലുള്ള ബാഴ്‌സ നിരയെ പിടിച്ചുകെട്ടുക റയലിന് വലിയ വെല്ലുവിളിയാകും . ജനുവരി 12നാണ് ഫൈനല്‍ മത്സരം.