ഫ്രീകിക്ക് ഗോളിലൂടെ ബാഴ്സലോണക്ക് ചരിത്രനേട്ടം നേടിക്കൊടുത്ത് മെസ്സി

Webdunia
ഞായര്‍, 19 ഓഗസ്റ്റ് 2018 (15:21 IST)
ലാ ലീഗയില്‍ ആറായിരം ഗോള്‍ നേടുന്ന രണ്ടാമത്തെ ടീം എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ബാഴ്‌സലോണ. ഞായറാഴ്ച അലവേസിനെതിരെ നടന്ന മത്സരത്തില്‍ സൂപ്പർ താരം ലയണല്‍ മെസ്സി 64ആം മിനിറ്റിൽ നേടിയ ഫ്രീ കിക്ക് ഗോളിലൂടെയാണ് ലാലീഗയിൽ ബാഴ്സലോണ 6000 ഗോൾ തികച്ചത്.
 
പത്ത് വർഷങ്ങൾക്ക് മുന്‍പ് ബാഴ്‌സലോണ 5000 ഗോള്‍ തികച്ചപ്പോഴും ചരിത്ര ഗോള്‍ നേടിയത് മെസ്സി തന്നെയായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട് പുതിയ നേട്ടത്തിന്. 2801ആമത്തെ മത്സരത്തിലാണ് ബാഴ്സലോണയുടെ ചരിത്ര ഗോൾ പിറന്നത്. 
 
ലാ ലിഗയിൽ ആറായിരം ഗോളുകൾ തികച്ച ആദ്യ ടീം റയൽ മാഡ്രിഡാണ് 2800 മത്സരങ്ങളിൽനിന്നുമായി 6041ഗോളുകളാണ് റയൽ മാഡ്രിഡ് സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. ചരിത്ര മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അലവേസിനെ ബാഴ്സലോണ പരാജയപ്പെടുത്തിയിരുന്നു.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാവശ്യ ചർച്ചകൾ വേണ്ട, അഭിഷേകിന് പൂർണപിന്തുണയുമായി ബാറ്റിംഗ് കോച്ച്

കളിച്ച രണ്ട് കളികളിലും ഡക്ക്, അഭിഷേക് ഫോമിലെത്തുമോ?, നെതർലൻഡിനെതിരെ സഞ്ജു?

ഇന്ത്യയിൽ കളിവെച്ചാൽ എന്നും പ്രശ്നങ്ങൾ, 2031ലെ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയായേക്കില്ല

സ്മിത്തിനെ അപമാനിക്കുന്ന തീരുമാനമായി പോയി, ഓസ്ട്രേലിയൻ പരാജയത്തിൽ സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് മാർക്ക് വോ

T20 Worldcup 2026 : സ്കോട്ട്‌ലൻഡിനെ പരാജയപ്പെടുത്തി ടി20 ലോകകപ്പിൽ ആദ്യ വിജയം നേടി നേപ്പാൾ

അടുത്ത ലേഖനം
Show comments