Publish Date: Sun, 19 Aug 2018 (12:24 IST)
Updated Date: Sun, 19 Aug 2018 (12:28 IST)
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ ബോട്ട് കാണാതായി. പാണ്ടനാട് നിന്നും കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ രക്ഷാപ്രവര്‍ത്തനിറങ്ങിയ മത്സ്യബന്ധന ബോട്ടാണ് കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉൾപ്പടെ ആറുപേര്‍ സംഘത്തിലുണ്ടായിരുന്നു എന്നാണ് വിവരം.
ഇവരെ കണ്ടെത്തുന്നതിനായി മറ്റു ബോട്ടുകളിൽ തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമാകുന്നില്ല എന്നാണ് രക്ഷാ പ്രവർത്തകർ പറയുന്നത്. കാണാതായ ബോട്ട് കണ്ടെത്തുന്നതിനായി ഹെലികോപ്റ്ററിന്റെ സേവനം ഉപയോഗപ്പെടുത്തണം എന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.