Publish Date: Sun, 25 Nov 2018 (15:51 IST)
Updated Date: Sun, 25 Nov 2018 (15:56 IST)
മാഡ്രിഡ്: സ്പാനിഷ് ലീഗിൽ അത്‍റ്റികോ മാഡ്രിഡിനെതിരെ സമനിലയിൽ കുടുങ്ങി ബാഴ്സലോണ. അവസാന നിമിഷത്തിൽ ഉസ്മാൻ ഡെംബലെയുടെ ഗോളിലൂടെയാണ് ബാഴ്സലോണ തോൽവിയിൽനിന്നും രക്ഷനേടിയത്.
മത്സരത്തിന്റെ 77 ആം മിനിറ്റിൽ ഡിയാഗോ കോസ്റ്റ് നേടിയ ഗോളിലൂടെയാണ് അത്‍റ്റികോ മാഡ്രിഡ് മുന്നിലെത്തുന്നത്. ആരാധകർ തോൽവി ഭയന്നിരിക്കുമ്പോഴാണ് 90 ആം മിനിറ്റിൽ ഡെംബലെ ആശ്വാസ ഗോൾ കണ്ടെത്തുന്നത്.
ലീഗിൽ 25 പോയന്റുമായി ബാഴ്സലോണ ഒന്നാംസ്ഥാനത്തും 24 പോയന്റുമായി അത്‍റ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്. ഇതോടെ ലീഗിലെ ഇനിയുള്ള മത്സരങ്ങൾ ഇരു ടീമുകൾക്കും നിർണായകമാകും.