Select Your Language

Notifications

webdunia
webdunia
webdunia
Saturday, 11 January 2025
webdunia

മത്സരത്തിനിടെ ഫുഡ്ബോൾ താരത്തിന് മൈതാനത്ത് ദാരുണാന്ത്യം

മാർസോണിയൻ താരം ബ്രൂണോ ബോബൺ മത്സരത്തിനിടെ മരണത്തിനു കീഴടങ്ങി

മത്സരത്തിനിടെ ഫുഡ്ബോൾ താരത്തിന് മൈതാനത്ത് ദാരുണാന്ത്യം
, തിങ്കള്‍, 26 മാര്‍ച്ച് 2018 (14:42 IST)
ക്രൊയേഷ്യൻ ലീഗ് മൽസരത്തിനിടെ മാർസോണിയൻ താരം ബ്രൂണോ ബോബണിന് മൈതാനത്ത് ദാരുണമായ അന്ത്യം. ഗ്രാഡ്‌സ്‌കി സ്‌റ്റേഡിയോണ്‍ ഉസ് സാവു സ്‌റ്റേഡിയത്തിൽ നടന്ന ക്രൊയേഷ്യൻ ഫുഡ്ബോൾ മൂന്നാം ഡിവിഷൻ ലീഗ് മൽസരമാണ് ദുരന്തത്തിൽ കലാശിച്ചത്. 
 
മത്സരത്തിന്റെ പതിനഞ്ചാം മിനിട്ടിലായിരുന്നു സംഭവം. സ്ലാവോനിയെ പൊസെഗെ  താരം അടിച്ച പന്ത് ബ്രൂണോയുടെ നെഞ്ചിൽ ഇടിക്കുകയായിരുന്നു. ഇതോടെ താരം ബോധരഹിതനായി വീണൂ. സഹതാരങ്ങളും മെഡിക്കൽ സംഘവുമെല്ലാം പ്രഥമിക ചികിൽസ നൽകാൻ ഓടിക്കൂടി. ആംബുലൻസും വളരെ വേഗം തന്നെ ഗ്രൗണ്ടിൽ പാഞ്ഞെത്തി. പക്ഷെ അപ്പോഴേക്കും ബ്രൂണോ മരണത്തിനു കീഴടങ്ങിയിരുന്നു. എന്നാൽ മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. 25കാരനായ ബ്രൂണോ ലീഗിലെ ടോപ്പ് സ്കോറർ കൂടിയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ഗ്യാലറിയിലിരിക്കാം; സ്‌മിത്തിനും വാർണർക്കും ആജീവനാന്ത വിലക്ക് ?